തലയാറിൽ പുലി കെണിയില്‍ കുടുങ്ങി; വനപാലകരെത്തി തുറന്നുവിട്ടു
text_fieldsമറയൂര്‍: വന്യമൃഗ ആക്രമണ ഭീതിയിലുള്ള മറയൂർ മേഖലയിൽ പുലി കെണിയിൽ കുടുങ്ങി. ആറു വയസ്സുള്ള ആണ്‍പുലിയാണ് മറയൂർ തലയാറിലെ തേയിലത്തോട്ടത്തിൽ വെച്ച കെണിയിൽ വീണത്. അസി.ഫോറസ്റ്റ് കൺസർവേറ്റർ സജേഷ്കുമാറിെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലകർ പ്രാഥമിക പരിശോധന നടത്തി പരിക്കില്ലെന്ന് ഉറപ്പുവരുത്തി പുലിയെ സമീപത്തുതന്നെ തുറന്നുവിട്ടു.
തോട്ടംമേഖലയില്‍ വന്യമൃഗങ്ങളെ കുടുക്കുന്നതിന് കെണികള്‍ സ്ഥാപിക്കുന്നതിനെതിരെ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് എ.സി.എഫ് സജേഷ്കുമാർ പറഞ്ഞു. എന്നാല്‍, പുലിയെ അവിടെത്തന്നെ തുറന്നുവിട്ടതോടെ തോട്ടം മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. രണ്ടുവര്‍ഷത്തിനിടെ 10 പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ പ്രദേശത്ത് ചത്തത്. ആടുകളും ആക്രമണത്തിനിരയായിട്ടുണ്ട്. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് പ്രദേശത്തെ ഭൂരിഭാഗം പേരും. പേടിയോടെയാണ് തോട്ടത്തിൽ ഇവർ ജോലി ചെയ്യുന്നത്.
തേയിലക്കാടുകളിൽ പതിയിരുന്നാണ് പുലിയും ആനയുമടക്കം വന്യമൃഗങ്ങൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത്. മൂന്നാര്‍ റേഞ്ച് ഓഫിസര്‍ ഹരേന്ദ്രകുമാര്‍, ആർ.ആര്.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ രഞ്ജിത് കുമാര്‍, പെട്ടിമുടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശിധരന് എന്നിവരുടെ നേതൃത്വത്തിലെ വനപാലക സംഘമെത്തിയാണ് കെണിയില്‍ കുടുങ്ങിയ പുലിയെ വനത്തിലേക്ക് തുറന്നുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.