സംസ്ഥാനത്ത് എലിപ്പനി പടരുന്നു; ഇരയായി ദുരിതാശ്വാസ പ്രവർത്തകരും
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള പരിശ്രമത്തിനിടെ സംസ്ഥാനത്ത് എലിപ്പനി പടർന്ന് പിടിക്കുന്നു. ഇന്നും സംസ്ഥാനത്ത് പനി മരണം റിപ്പോർട്ട് ചെയ്തു. രണ്ടു ദുരിതാശ്വാസ പ്രവർത്തകരാണ് ഇന്ന് എലിപ്പനി ബാധിച്ച് മരിച്ചത്. ദുരിതാശ്വാസപ്രവർത്തകനായ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി അനിൽകുമാറും പത്തനംതിട്ട കഞ്ഞീറ്റുംകര മാടത്തും പറമ്പിൽ രഞ്ജു(30)വുമാണ് മരിച്ചത്. എലിപ്പനി ലക്ഷണളോടെ ചികിൽസയിലായിരുന്നു അനിൽ കുമാർ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തയാളാണ് അനിൽകുമാർ. അയിരൂർ കാഞ്ഞീറ്റുംകര പ്രഥമിക ആരോഗ്യ കേന്ദ്രത്തിലാണ് രഞ്ജു ആദ്യം ചികിത്സ തേടിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രളയത്തിന് ശേഷം പഞ്ചായത്തിെൻറ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു രഞ്ജു. ഇതോടെ ആഗസ്ത് മുതൽ ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 59 ആയി.
മലപ്പുറം പെരിന്തൽമണ്ണയിൽ പ്രമീള (42), കോഴിക്കോട് വില്ല്യാപ്പള്ളി വിജേഷ്(34), കാരശ്ശേരി സ്വദേശി സലീംഷാ(42) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇന്നലെയുണ്ടായ അഞ്ചു മരണങ്ങൾ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയിൽ മരിച്ച അയ്യപ്പൻ ചെട്ട്യാർ (67), മലപ്പുറം തൃപ്പങ്ങോട്ട് സ്വദേശി ശ്രീദേവി(44), കോഴിക്കോട് വേങ്ങേരി സ്വദേശി സുമേഷ്(46), പാലക്കാട് മുണ്ടൂർ സ്വേദശി പ്രകാശൻ (43), തൃത്താല സ്വദേശി കോയക്കുട്ടി (60) എന്നിവരുടെ മരണമാണ് എലിപ്പനിയാണോ എന്ന് സംശയമുള്ളത്.
ആഗസ്തിലുണ്ടായ 48 മരണങ്ങൾ എലിപ്പനിയുടെ ലക്ഷണങ്ങളോടെയാണ്. ഇതുവരെ ചികിത്സ തേടിയ 1016 പേരിൽ 297 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 719 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 68 പേർ രോഗലക്ഷണങ്ങളോെട ചികിത്സ തേടി. 13 പേർക്ക് രോഗം സ്ഥിരീകരിച്ച കോഴിക്കോടാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 25 പേർക്ക് േരാഗം സംശയിക്കുന്നുമുണ്ട്.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും എലിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്നുണ്ട്. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും അതീവ ജാഗ്രതാനിര്‍ദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.