Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ആൺ-പെൺ...

'ആൺ-പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിടം' പാഠ്യപദ്ധതി ചർച്ച രേഖയിൽനിന്ന്​ നീക്കി

text_fields
bookmark_border
ആൺ-പെൺ വ്യത്യാസമില്ലാത്ത ഇരിപ്പിടം പാഠ്യപദ്ധതി ചർച്ച രേഖയിൽനിന്ന്​ നീക്കി
cancel

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ ച​ർ​ച്ച​ക്കു​ള്ള രേ​ഖ​യി​ൽ​നി​ന്ന്​ സ്കൂ​ളു​ക​ളി​ലെ ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഇ​രി​പ്പി​ടം ഉ​ൾ​പ്പെ​ടെ വി​വാ​ദ ഭാ​ഗ​ങ്ങ​ൾ നീ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. 'ലിം​ഗ​സ​മ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ച​ർ​ച്ച​ക്കു​ള്ള വി​ഷ​യ മേ​ഖ​ല 'ലിം​ഗ​നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സം' എ​ന്ന രൂ​പ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ്​​ അ​ന്തി​മ രേ​ഖ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക്കാ​യി ത​യാ​റാ​ക്കി​യ ക​ര​ട്​ രേ​ഖ​യി​ൽ സ്കൂ​ളു​ക​ളി​ലെ ഇ​രി​പ്പി​ട​ത്തി​ലെ സ​മ​ത്വ​വും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ര​ട്​ രേ​ഖ​യി​ൽ ക​രി​ക്കു​ലം കോ​ർ ക​മ്മി​റ്റി​യി​ലും ​എ​സ്.​സി.​ഇ.​ആ​ർ.​ടി രൂ​പ​വ​ത്​​ക​രി​ച്ച ഫോ​ക്ക​സ്​ ഗ്രൂ​പ്പി​ലും ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ത​യാ​റാ​ക്കി​യ രേ​ഖ​യി​ൽ​നി​ന്നാ​ണ്​ ഇ​രി​പ്പി​ട​ത്തി​ലെ സ​മ​ത്വം ഉ​ൾ​പ്പെ​ടെ ഒ​ഴി​വാ​ക്കി​യ​ത്.

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ വി​വാ​ദം ഉ​യ​ർ​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഇ​രി​പ്പി​ട സ​മ​ത്വം ഉ​ൾ​പ്പെ​ടെ നീ​ക്കി​യ​ത്. പാ​ഠ്യ​പ​ദ്ധ​തി, പാ​ഠ​പു​സ്ത​കം, വി​ദ്യാ​ല​യ അ​ന്ത​രീ​ക്ഷം, ബോ​ധ​ന രീ​തി​ക​ൾ ഇ​വ​യാ​ണ്​ ലിം​ഗ​നീ​തി വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ്ര​ധാ​ന ഉ​പാ​ധി​ക​ളെ​ന്ന്​ ഭേ​ദ​ഗ​തി വ​രു​ത്തി​യ രേ​ഖ​യി​ൽ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ എ​ട്ട്​ പോ​യ​ന്‍റു​ക​ളാ​ണ്​ സ​മൂ​ഹ ച​ർ​ച്ച​ക്കാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 'തു​ല്യ അ​വ​സ​രം, അ​ധി​കാ​ര പ​ങ്കാ​ളി​ത്തം, പൊ​തു​യി​ട​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക സ​ന്ദ​ർ​ഭ​ങ്ങ​ൾ, ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ സ​മീ​പ​നം എ​ന്നി​വ​യെ​ല്ലാം വി​ദ്യാ​ല​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ലി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ എ​ന്താ​ണ്​ അ​ഭി​പ്രാ​യം' എ​ന്ന​താ​ണ്​ ച​ർ​ച്ച​ക്കാ​യി ​ രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ചോ​ദ്യ​ങ്ങ​ളി​ൽ ഒ​ന്ന്.

ലിം​ഗ​നീ​തി, ലിം​ഗ​സ​മ​ത്വാ​വ​ബോ​ധം എ​ന്നി​വ കു​ട്ടി​ക​ളി​ൽ വി​ക​സി​പ്പി​ക്കാ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഇ​നി​യും കൂ​ട്ടി​ച്ചേ​ർ​ക്കേ​ണ്ട ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടോ​?, വീ​ടു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​ ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​ത്ത പ​ഠ​നം, ക​ളി​ക​ൾ, ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നു​ വേ​ണ്ട​ത്ര അ​വ​സ​രം ന​ൽ​കേ​ണ്ട​തു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ എ​ങ്ങ​നെ ന​ൽ​കാ​ൻ ക​ഴി​യും​?, സ്കൂ​ൾ​ത​ല​ത്തി​ൽ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ മി​ക​വ്​ പു​ല​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വ​ള​ർ​ന്നു​വ​രു​മ്പോ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​രു​ടെ പ​ങ്കാ​ളി​ത്തം പി​ന്നോ​ട്ട്​ പോ​കു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​യി​രി​ക്കാം?, പു​സ്ത​ക​ങ്ങ​ൾ, ക​ലാ​രൂ​പ​ങ്ങ​ൾ, അ​ച്ച​ടി -ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ, ന​വ​മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി പ​രി​ച​യ​പ്പെ​ടു​ന്ന ഭാ​ഷ ലിം​ഗ​നീ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ എ​ങ്ങ​നെ ക​ഴി​യും തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ്​ രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ലിം​ഗ തു​ല്യ​ത, ലിം​ഗ​നീ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ബോ​ധം വി​മ​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​​ടേ​ണ്ട​തു​ണ്ടെ​ന്ന്​ രേ​ഖ​യു​ടെ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. സ്​​കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, പ​ഠ​ന ബോ​ധ​ന​രീ​തി​ക​ൾ, സ്കൂ​ൾ കാ​മ്പ​സ്, ക​ളി​സ്ഥ​ലം എ​ന്നി​വ ജെ​ന്‍ഡ​ർ ഓ​ഡി​റ്റി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കേ​ണ്ട​തു​​ണ്ടെ​ന്നും ഇ​തി​നു​ സ​ഹാ​യ​ക​മാ​യ ​രീ​തി​ശാ​സ്ത്രം എ​ങ്ങ​നെ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ചോ​ദ്യ​വും രേ​ഖ​യി​ൽ മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationgender
News Summary - lesson on gender based division of seating in schools removed
Next Story