Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​രു​ണ്യ​ത്തി​െ​ൻ​റ ...

കാ​രു​ണ്യ​ത്തി​െ​ൻ​റ ഇ​സ്​​ലാം പാ​ഠ​ങ്ങ​ൾ

text_fields
bookmark_border
കാ​രു​ണ്യ​ത്തി​െ​ൻ​റ  ഇ​സ്​​ലാം പാ​ഠ​ങ്ങ​ൾ
cancel

അക്രമങ്ങൾ നിറഞ്ഞുനിന്ന ഒരു ലോകത്തും കാലത്തും നീതിയുടെ ഗ്രന്ഥമായ ഖുർആനുമായി ലോകാനുഗ്രഹി മുഹമ്മദ്​ നബി നിയോഗിക്കപ്പെട്ടു. മതഭേദമോ ജന്തുജീവിവ്യത്യാസമോ ഒന്നും നോക്കാതെ എല്ലാവരുടെയും മേൽ അദ്ദേഹം കാരുണ്യം വർഷിച്ചു. എല്ലാവരുടെയും പടച്ചവൻ ഒന്ന്​, പിതാവ്​ ഒന്ന്​ എന്നീ തത്ത്വങ്ങളുടെ അടിസ്​ഥാനത്തിൽ മുഴുവൻ മനുഷ്യർക്കുമിടയിൽ സാഹോദര്യബന്ധം സ്​ഥാപിച്ചു. കരുണ കാണിക്കുന്നവരോടാണ്​​ പരമകാരുണികനായ ദൈവം ത​​​െൻറ കരുണ ചൊരിയുന്നതെന്ന്​ അദ്ദേഹം പഠിപ്പിച്ചു.  സ്വയം ഇഷ്​ടപ്പെടുന്ന കാര്യം മറ്റുള്ളവർക്കും ഇഷ്​ടപ്പെടുന്നതുവരെ ആരും സമ്പൂർണ വിശ്വാസിയാകില്ലെന്നും അയൽവാസി പട്ടിണി കിടക്കു​േമ്പാൾ വയറുനിറച്ച്​ ഭക്ഷിക്കുന്നവൻ​ വിശ്വാസിയ​ല്ലെന്നും നബി ഒാർമിപ്പിച്ചു. 

Abdul-Shukoor-Al-Qasimi
അ​ബ്​​ദു​ഷു​ക്കൂ​ർ മൗ​ല​വി അ​ൽ ഖാ​സി​മി
 

ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും സന്ദർഭത്തിൽ മുഹമ്മദ്​ നബി ശത്രുക്കളെപ്പോലും പരിഗണിച്ചു. മക്കയിൽ കഠിന ക്ഷാമം ഉണ്ടായി. ജനങ്ങൾ മരണത്തിലേക്ക്​ നീങ്ങിയപ്പോൾ പ്രവാചകൻ അന്നത്തെ വലിയ ഒരു തുകയായ 500​ ദീനാർ അവർക്ക്​ കൊടുത്തയച്ചു. ഖുർആനിൽ തടവുകാരോട്​ നല്ലനിലയിൽ വർത്തിക്കണമെന്ന്​ പലയിടത്തായി പറയുന്നുണ്ട്​. ഇൗ തടവുകാർ ഭൂരിഭാഗവും അമുസ്​ലിംകൾ ആയിരിക്കുമെന്ന കാര്യം വ്യക്​തമാണല്ലോ. പ്രവാചകൻ അരുളി: കരാറിൽ കഴിയുന്ന അമുസ്​ലിംകളുടെ സമ്പത്ത്​ അന്യായമായി ഉപയോഗിക്കാൻ പാടില്ല. ഖൈബറിൽ യുദ്ധത്തിനുശേഷം സന്ധിയിലായ യഹൂദികളുടെ സ്വത്തിനെക്കുറിച്ചാണ്​ ഇൗ വചനമെന്നത്​ ശ്രദ്ധേയമാണ്​. അമുസ്​ലിംകളുടെ സമ്പത്ത്​ മോഷ്​ടിച്ചാൽ മുസ്​ലിം സമ്പത്ത്​ മോഷ്​ടിക്കുന്നതുപോലെത്തന്നെ ശിക്ഷിക്കപ്പെടുന്നതാണ്. തന്നിൽനിന്ന്​ കടം വാങ്ങിയ ഇബ്​നുഹദറദിനോട്​ കടം കൊടുത്ത യഹൂദി കടുപ്പത്തിൽ കടം മടക്കിച്ചോദിച്ചു. എന്നാൽ, പ്രവാചകൻ കടം കൊടുത്തുവീട്ടാൻ ഇബ്​നുഹദറദിനോട്​ നിർദേശിച്ചു. എ​​​െൻറ പക്കൽ ഒന്നുമില്ലെന്ന്​ പ്രതികരിച്ചപ്പോൾ നബി അദ്ദേഹത്തോടൊപ്പം ക​േമ്പാളത്തിൽ പോയി കച്ചവടം നടത്തി കടം കൊടുത്തുവീട്ടി. ഇസ്​ലാമിക ശരീഅത്തിൽ മദ്യം, പന്നി പോലെയുള്ളത്​ നിന്ദ്യമായ സമ്പത്താണ്​. ഒരു മുസ്​ലിമി​​​െൻറ പക്കൽ ഇത്​ ഉള്ളപ്പോൾ അത്​ നശിപ്പിച്ചുകളഞ്ഞാൽ പരിഹാരമൊന്നുമില്ല. എന്നാൽ, ഇവ അനുവദനീയമായി കാണുന്ന അമുസ്​ലിംകളുടെ പക്കൽ ഇവ ഉള്ളപ്പോൾ നശിപ്പിക്കുകയാണെങ്കിൽ പരിഹാരം നൽകേണ്ടതാണ്​.

മറ്റുള്ളവരുടെ മതവിശ്വാസങ്ങളും​ ആരാധനാകർമങ്ങളും സംസ്​കാരരീതികളും സ്വീകരിക്കാൻ ഇസ്​ലാം മുസ്​ലിംകളെ അൽപവും അനുവദിക്കുന്നില്ല. മറിച്ച്​ അങ്ങനെ ചെയ്യുന്നത്​ വിശ്വാസവഞ്ചനകൂടിയാണ്​. എന്നാൽ, മറ്റുള്ളവരുടെ മതകാര്യങ്ങളിൽ കൈകടത്തരുതെന്ന്​ ഇസ്​ലാം ശക്​തിയുക്​തം മുസ്​ലിംകളെ ഉണർത്തുന്നു. മദീനയിൽ വന്നയുടനെ അവിടത്തെ ജൂത-ക്രൈസ്​തവഗോത്രങ്ങളുമായി  കരാറുണ്ടാക്കി. അതിൽ ഒാരോരുത്തർക്കും സ്വന്തം മതം അനുസരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. അമുസ്​ലിംകളുടെ ​ആരാധനാലയങ്ങളെയും ആരാധനയിൽ കഴിയുന്നവരെയും ആക്രമിക്കരുതെന്നാണ്​ പ്രവാചകാധ്യാപനം.  

ചുരുക്കത്തിൽ, മതനിയമങ്ങളുടെ ഉള്ളിലൊതുങ്ങി നിന്നുകൊണ്ട്​ എല്ലാവരോടും നീതിയും കാരുണ്യവും പുലർത്തുക എന്നത്​ പരിശുദ്ധ ഖുർആ​​​െൻറ പ്രധാന അധ്യാപനമാണ്​. റസൂലുല്ലാഹി യും സഹാബത്തും ഇതി​​​െൻറ ഉദാത്ത മാതൃകകൾ കാണിച്ചുതരുകയും ചെയ്​തിരിക്കുന്നു. വർഗീയവാദവും മതാന്ധതയും വർധിച്ചുകൊണ്ടിരിക്കുന്ന ഇൗ കാലഘട്ടത്തിൽ ഇൗ അധ്യാപനങ്ങൾ പഠിക്കുകയും പകർത്തുകയും ​പ്രചരിപ്പിക്കുകയും ചെയ്യേണ്ടത്​ വലി​െയാരു ആവശ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDharmapathamalayalam newsramadan 2018
News Summary - Lessons From Islam - Kerala News
Next Story