ആദ്യം മോദിയും കൂട്ടരും വാക്സിൻ എടുക്കട്ടെ, എന്നിട്ടുമതി ജനങ്ങൾക്ക് -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങൾ പൂർണമായി പരീക്ഷിക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് നൽകരുതെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങൾക്കും മരുന്ന് കമ്പനി, ഡ്രഗ് കൺട്രോളർ ഓഫിസ് ഉദ്യോഗസ്ഥർക്കും നൽകിയ ശേഷം ജനങ്ങൾക്ക് നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അനുമതി നൽകിയ കോവിഡ് വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി.ജി. സോമാനി പറയുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ടാണ് പ്രശാന്ത് ഭൂഷൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ''വാക്സിൻ മൂന്നാംഘട്ട പരീക്ഷണം നടത്തിയിട്ടില്ല. ദീർഘകാല പാർശ്വഫലങ്ങളും പരീക്ഷിച്ചറിഞ്ഞിട്ടില്ല. എന്നിട്ടും 110% സുരക്ഷിതമാണെന്ന് ഡ്രഗ് കൺട്രോളർ പറയുന്നു. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങൾക്കും മരുന്ന് കമ്പനി, ഡ്രഗ് കൺട്രോളർ ഓഫിസ് ഉദ്യോഗസ്ഥർക്കും നൽകിയ ശേഷം ആളുകളെ ഇതിന് വിധേയമാക്കിയാൽ മതി'' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
രാജ്യത്ത് അനുമതി നൽകിയ കോവിഡ് വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണെന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി.ജി. സോമാനി രാവിലെ അഭിപ്രായപ്പെട്ടടത്. വാക്സിൻ വന്ധ്യതക്ക് കാരണമാകുമെന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്‍റെ കോവാക്സിൻ എന്നിവയുടെ അടിയന്തര ഉപയോഗത്തിന് ഇന്ന് ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു.
സുരക്ഷ സംബന്ധിച്ച് ചെറിയ ആശങ്കയുണ്ടായാൽ പോലും ഞങ്ങൾ അനുമതി നൽകില്ല. ഇപ്പോഴത്തെ വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണ്. ചെറിയ പനി, വേദന, അലർജി എന്നീ പാർശ്വഫലങ്ങൾ എല്ലാ വാക്സിനുകൾക്കും സാധാരണയായി കണ്ടുവരുന്നതാണ്. വന്ധ്യതയുണ്ടാക്കുന്നുവെന്ന പ്രചാരണം തീർത്തും അടിസ്ഥാനമില്ലാത്തതാണ് -സോമാനി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.