'ഇന്നല്ല എന്നും നിങ്ങളുടേത് ആവട്ടെ'; വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് സിനിമാ താരങ്ങൾ
text_fieldsഅന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംകളുമായി സിനിമാ താരങ്ങൾ. ഇന്നല്ല, എന്നും നിങ്ങളുടേത് ആവട്ടെയെന്നും കൂടെ ഉണ്ടാകുമെന്നുമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നടന്‍ മോഹന്‍ലാലും വനിതാ ദിനാശംസകള്‍ അറിയിച്ചു. 'ഹാപ്പി വിമണ്‍സ് ഡേ' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എല്ലാ ദിവസവും സ്ത്രീകളുടെ ദിനം എന്നുകുറിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. വനിതാ ദിനാശംസകള്‍ നേര്‍ന്ന് നടി ഭാവനയും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
'നിങ്ങള്‍ തകര്‍ത്തതെല്ലാം ഞാന്‍ എന്റേതായ വഴികളിലൂടെ തിരിച്ചുപിടിക്കും. അതില്‍ ആരോടും ഒരു വിശദീകരണത്തിനും നില്‍ക്കേണ്ട കാര്യമെനിക്കില്ല' എന്നായിരുന്നു ഭാവനയുടെ പോസ്റ്റ്. വനിതാ ദിനത്തില്‍ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടി പാര്‍വതി തിരുവോത്ത് നടത്തി. ഹൈബി ഈഡന്‍ എം.പിയുടെ നേതൃത്വത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പാര്‍വതി സംസാരിച്ച ചില കാര്യങ്ങള്‍ എടുത്തുപറഞ്ഞ് ഹൈബി ഈഡന്‍ എം.പി ഫേസ്ബുക്കില്‍ കുറിപ്പിട്ടു.
'പുരുഷന്മാര്‍ മികച്ച കേള്‍വിക്കാരാകണം, ആര്‍ത്തവ സമയത്തും ജോലി സമയത്തും സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക പ്രയാസങ്ങളെകുറിച്ച് ബോധവാന്മാരാകണം' എന്നായിരുന്നു മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി പാര്‍വതി തിരുവോത്ത് സംസാരിച്ചത്. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഹൈബി ഈഡന്‍ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
'പുരുഷന്മാർ മികച്ച കേൾവിക്കാരാകണം,ആർത്തവ സമയത്തും ജോലി സമയത്തും സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക മാനസീക പ്രയാസങ്ങളെ കുറിച്ച് ബോധവാന്മാരാകണം" പാർവതി തിരുവോത്ത്. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 1 ലക്ഷം മെൻസ്‌ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു പാർവതി.
ആർത്തവ ശുചിത്വ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. കൂടുതൽ പരിസ്ഥിതി സൗഹാർദപരമായ, ഏത് സാഹചര്യത്തിലും അനായസേന കൈകാര്യം ചെയ്യാവുന്ന നൂതന മാർഗങ്ങൾ ഈ രംഗത്ത് നടപ്പിലാക്കേണ്ടതുണ്ട്. അത്തരം കൂട്ടായ ചിന്തകളുടെ തുടക്കം മാത്രമാണ് ഈ പദ്ധതി.ഐ. എം. എ കൊച്ചിനും ഗ്രീൻ കൊച്ചിൻ മിഷനും, എറണാകുളത്തെ മറ്റു സന്നദ്ധ സംഘടനകളുമായെല്ലാം ചേർന്നൊരുക്കുന്ന പദ്ധതി ഒരു പുതിയ ചരിത്രം എഴുതി ചേർക്കുമെന്ന വലിയ പ്രതീക്ഷയുണ്ട്.ആ രക്തത്തിന് നാം ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ട്. ആ ദിവസങ്ങൾ അവർക്ക് ഒതുങ്ങി കൂടാനുള്ളതല്ല.. മറിച്ച് കൂടുതൽ ബഹുമാനം അർഹിക്കുന്ന ദിനങ്ങളാണ്. വനിതാ ദിന ആശംസകൾ' ഹൈബി ഈഡന്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.