ചേർത്തുപിടിക്കാം, സുജിത്തിനെയും കുടുംബത്തേയും
text_fieldsചെറുവത്തൂർ: ഇരുവൃക്കകളും പ്രവർത്തന രഹിതമായ പിലിക്കോട് കണ്ണങ്കൈയിലെ ഇ.വി. സുജിത്തിെൻറ (35) ജീവൻ രക്ഷിക്കാൻ ജനകീയ കൂട്ടായ്മ രൂപവൽകരിച്ചു. മൂന്നുവർഷമായി സുജിത്ത് ചികിത്സയിലാണ്. രണ്ടര വർഷമായി ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്താണ് യുവാവിെൻറ ജീവൻ നിലനിർത്തുന്നത്. അച്ഛൻ കപ്പച്ചേരി അമ്പു (70) ലോട്ടറി ടിക്കറ്റ് വിറ്റും, അമ്മ മാധവി (62) തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുത്തുമാണ് കുടുംബം മുന്നോട്ട് പോകുന്നത്. കോവിഡിനെ തുടർന്ന് അമ്പുവിെൻറ ലോട്ടറി ടിക്കറ്റ് വിൽപനയും നിലച്ചു.
സുജിത്തിനെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉടൻ വിധേമാക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശം. മകെൻറ ജീവൻ രക്ഷിക്കാൻ അമ്മ മാധവി വൃക്ക പകുത്ത് നൽകാനൊരുക്കമാണ്. ശസ്തക്രിയയ്ക്കും തുടർ ചികിത്സയ്ക്കും എല്ലൊടിഞ്ഞ് കിടപ്പിലായ സഹോദരി ലതികയുടെ ചികിത്സാ ചെലവും നിർധന കുടുംബത്തിന് താങ്ങാനാവില്ല. ഈ സാഹചര്യത്തിൽ റെഡ്സ്റ്റാർ ക്ലബ്ബ് കണ്ണങ്കൈയും, ജനതാ ലൈബ്രറി കണ്ണങ്കൈയും മുൻകൈയ്യെടുത്ത് സുജിത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപവൽകരിച്ചു.
ഭാരവാഹികൾ: പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്ന കുമാരി (ചെയർ), ഗ്രാമപ്പഞ്ചായത്തംഗം കെ. നവീൻ കുമാർ (വർക്കിങ് ചെയർ). കെ.പി. രാമചന്ദ്രൻ (കൺ). മുള്ളിക്കീൽ കൃഷ്ണൻ (ഖജാ). സഹായം കേരള ഗ്രാമീൺ ബാങ്ക് കാലിക്കടവ് ബ്രാഞ്ചിൽ ചികിത്സാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് നമ്പർ: 40661101046382 ലേക്ക് അയക്കണം. ഐ.എഫ്.എസ്.സി കോഡ് : KLGB0040661.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.