കരുതലോടെ വോട്ട് ചെയ്യാം
text_fieldsപോളിങ് ബൂത്തിൽ എത്തിയാൽ....
- സാമൂഹിക അകലം പാലിച്ച് വരിനിൽക്കുക. നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തിയിരിക്കും
- മാസ്ക്, ൈകയുറ ധരിക്കണം
- കൈകൾ സാനിറ്റൈസ് ചെയ്യണം
- ശരീര താപനില പരിശോധിക്കും
- രണ്ട് പരിശോധനയിൽ ശരീര താപനില സാധാരണയിൽ കൂടുതലാണെങ്കിൽ അവസാന മണിക്കൂറിൽ ടോക്കൺ നൽകി വോട്ടിങ് അവസരം
- പോളിങ് ബൂത്തിൽ ഒന്നാം പോളിങ് ഉദ്യോഗസ്ഥൻ വോട്ടർപട്ടികയിലെ പേരും തിരിച്ചറിയൽ കാർഡും പരിശോധിക്കും
- വോട്ടർ മാസ്ക് താഴ്ത്തണം
- രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ വിരലിൽ മഷി പുരട്ടും
- സ്ലിപ് തരും
- ഒപ്പ് സ്വീകരിക്കും
- മൂന്നാം പോളിങ് ഉദ്യോഗസ്ഥൻ സ്ലിപ് സ്വീകരിക്കും
- വിരൽ പരിശോധിക്കും
- തുടർന്ന് വോട്ടിങ് കമ്പാർട്ട്മെൻറിലേക്ക്
- വോട്ടുയന്ത്രത്തിൽ സ്ഥാനാർഥിക്കുനേരെ ബട്ടൺ അമർത്തണം
- ചുവന്ന ലൈറ്റും കത്തും
- വി.വി പാറ്റ് യന്ത്രത്തിൽ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേര്, ചിഹ്നം എന്നീ മൂന്ന് വിവരങ്ങൾ അടങ്ങിയ വി.വി പാറ്റ് ബാലറ്റ് കാണാം.
- വോട്ടിങ് പൂർത്തിയാക്കി പുറത്തേക്ക് പോകുേമ്പാഴും സാനിറ്റൈസിങ്
അവസാന മണിക്കൂറിൽ
കോവിഡ് ലക്ഷണമുള്ളവർക്കാണ് അവസാന മണിക്കൂറിൽ മാനദണ്ഡങ്ങൾ പാലിച്ച് വോട്ടിങ്ങിന് സൗകര്യമൊരുക്കുന്നത്. വോട്ടർ പി.പി.ഇ കിറ്റ് ധരിക്കണം. പോളിങ് ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ് ധരിക്കണം.
അംഗീകൃത തിരിച്ചറിയൽ രേഖകൾ
- വോട്ടർ തിരിച്ചറിയൽ കാർഡ്
- ആധാർ കാർഡ്
- തൊഴിൽ കാർഡ്
- പാൻ കാർഡ്
- പാസ് ബുക്ക് (ഫോേട്ടാ പതിച്ച ബാങ്ക്-പോസ്റ്റൽ പാസ്ബുക്ക്)
- ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് (തൊഴിൽ മന്ത്രാലയം വഴി നൽകിയത്)
- ഡ്രൈവിങ് ൈലസൻസ്, പാസ്പോർട്ട്
- തൊഴിൽ തിരിച്ചറിയൽ കാർഡ് (കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ)
പോളിങ് സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ
(മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ- രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ)
വോട്ടർ പട്ടികയിലെ പേര് പരിശോധിക്കാം
മുകളിൽ നൽകിയ വെബ്സൈറ്റുകളിലൂടെയും voter helpline mobile app വഴിയും വോട്ടർ പട്ടികയിലെ പേര് പരിശോധിക്കാം.
പോളിങ് സ്റ്റേഷൻ കണ്ടെത്താം
'ECIPS <സ്പെയിസ്> <ഇലക്ഷൻ കാർഡ് നമ്പർ> ' എന്ന ഫോർമാറ്റിൽ നമ്പർ ടൈപ് ചെയ്ത് 1950 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം.
- അന്വേഷണത്തിന് 1950 എന്ന നമ്പറിലേക്ക് വിളിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.