Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകത്ത് വിവാദം: ആര്യ...

കത്ത് വിവാദം: ആര്യ രാജേന്ദ്രന്റെ മൊഴിയെടുത്തു

text_fields
bookmark_border
Arya Rajendran, trivandrum corporation
cancel

തിരുവനന്തപുരം: കോർപറേഷൻ ​നിയമന വിവാദത്തിൽ​ ക്രൈംബ്രാഞ്ച്​ സംഘം മേയർ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. മുടവൻമുകളിലെ വീട്ടിലെത്തിയാണ്​ മൊഴി രേഖപ്പെടുത്തിയതെന്ന്​ അന്വേഷണ സംഘം ഡിവൈ.എസ്​.പി ജലീൽ തോട്ടത്തിൽ സ്ഥിരീകരിച്ചു. തന്‍റെ പേരിലുള്ള കത്ത്​ വ്യാജമാണെന്ന നിലപാടിൽ മേയർ ഉറച്ചുനിന്നു. ഡൽഹിയിൽ ഡി.വൈ.എഫ്​.ഐ മാർച്ചിൽ പ​ങ്കെടുക്കാൻ പോയപ്പോഴാണ്​ നവംബർ ഒന്ന്​ തീയതി രേഖപ്പെടുത്തിയ കത്ത്​ പുറത്തുവന്നതെന്നാണ്​ മേയർ നേരത്തേ മുതൽ പറയുന്നത്​. ഇത്​ ക്രൈംബ്രാഞ്ചിന്​ മുന്നിലും ആവർത്തിച്ചതായാണ്​ വിവരം.

കത്ത്​ പ്രചരിക്കുന്നത്​ എപ്പോഴാണ്​ ശ്രദ്ധയിൽപ്പെട്ടതെന്ന ചോദ്യത്തിന്​ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ ലേഖകൻ പറയുമ്പോഴാണ്​ ഇക്കാര്യം അറിഞ്ഞതെന്ന മൊഴിയാണ്​ അവർ നൽകിയത്​. മേയറായി ചുമതലയേറ്റതു​ മുതൽ തനിക്കെതിരെ രാഷ്​ട്രീയ നീക്കം നടക്കുന്നുണ്ടെന്ന മൊഴിയും മേയർ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arya Rajendranletter controversy
News Summary - Letter controversy: Arya Rajendran's statement taken
Next Story