കത്ത് വിവാദം: കോൺഗ്രസ് സമരവേദിയിൽ തരൂർ, വിഷയത്തിൽ തുടക്കത്തിലെ ഇടപെട്ടുവെന്ന്
text_fieldsതിരുവനന്തപുരം: ജില്ലയിലെ സമര പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപത്തിനു മറുപടിയെന്നോണം ശശി തരൂർ, കോൺഗ്രസ് സമരവേദിയിലെത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമര വേദിയിലാണ് തരൂർ സംസാരിച്ചത്. കോൺഗ്രസിനകത്തുള്ള ഒരു വിഭാഗം തനിക്കെതിരെ നടത്തുന്ന വിമർശനത്തിനു മറുപടിയും ഈവേദിയിൽ തന്നെ പറഞ്ഞു. തിരുവനന്തപുരത്തെ കോർപ്പറേഷൻ സമരവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മേയറുടെ രാജി ആവശ്യപ്പെട്ടതായും തിരക്ക് കാരണമാണ് തിരുവനന്തപുരത്ത് എത്താൻ കഴിയാതിരുന്നതെന്നും തരൂർ പറഞ്ഞു.
വിഷയത്തിൽ ഏറ്റവും ആദ്യം ഇടപെട്ടത് താനാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമരവേദിയിൽ പ്രസംഗം തുടങ്ങിയത്. മേയറുടെ രാജിയാണ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. ചിലർ അത്, മറക്കുകയായിരുന്നുവെന്നും തരൂർ പറഞ്ഞു. ജില്ലയിലെ ഒട്ടുമിക്ക നേതാക്കളും വേദിയിലുണ്ടായിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെതിരേയും പൊലീസിനെതിരേയുമെല്ലാം രൂക്ഷമായ വിമർശനമാണ് തരൂർ നടത്തിയത്. മുഖ്യമന്ത്രി തെറ്റു ചെയ്താൽ മുഖ്യമന്ത്രിയേയും വിമർശിക്കുമെന്നും തരൂർ പറഞ്ഞു.
സ്വന്തം മണ്ഡലത്തിൽ തരൂർ എത്തുന്നില്ലെന്നും കാര്യമായ പ്രവർത്തനം നടത്താതെ വടക്കൻ ജില്ലകളിൽ പര്യടനം നടത്തി ഒറ്റയാൻ നാടകം കളിക്കുന്നുവെന്ന പരിഹാസത്തിനിടെയാണ് എന്ന തരൂർ തലസ്ഥാനത്തെത്തിയത്. ഇന്നലെ കണ്ണൂരിൽവെച്ചും തനിക്കെതിരായ വിമർശനത്തിനു മറുപടി നൽകിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്ത് വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരത്തിൽ ശശിതരൂർ എം.പി അഭിസംബോധന ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.