മോദിക്ക് യു.ഡി.എഫ് എം.പിമാരുടെ കത്ത്; കേരളത്തിന് കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: കേരളത്തിലെ കോവിഡ് വാക്സിൻ, ഓക്സിജൻ ക്ഷാമം എന്നിവ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് എം.പിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കേരളത്തിലെ വാക്സിൻ ക്ഷാമം ഉത്കണ്ഠ ഉളവാക്കുന്നു. ആദ്യ ഡോസ് 64 ലക്ഷം പേർക്കും രണ്ടാമത്തെ ഡോസ് 19 ലക്ഷം പേർക്കും മാത്രമാണ് നൽകിയിട്ടുള്ളത്. കോടിക്കണക്കിനു പേർ വാക്സിനെടുക്കാൻ കാത്തിരിപ്പു തുടരുന്നു. കോവിഡ് പ്രതിരോധത്തിന് ഏറ്റവും പെെട്ടന്ന് കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കേരളം ഓക്സിജൻ ക്ഷാമവും നേരിടുന്നു.
കോവിഡ് ബാധിതർ 4.20 ലക്ഷം കടന്നിരിക്കെ, ഓക്സിജൻ നൽകേണ്ടവരുടെ എണ്ണം കൂടിവരുകയാണ്. കേന്ദ്രസർക്കാറിെൻറ സഹായമില്ലാതെ ഈ ക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ല. രാഹുൽ ഗാന്ധിക്കു പുറമെ എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങി 19 പേർ ചേർന്നാണ് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.