ഒന്നരലക്ഷം പേരുടെ ലൈസൻസ് താൽക്കാലികമായി റദ്ദ് ചെയ്യും
text_fieldsതിരുവനന്തപുരം: 2016 ഒക്ടോബറിനുശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ൈഡ്രവിങ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ മോേട്ടാർ വാഹനവകുപ്പിെൻറ തീരുമാനം. സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ മോട്ടോർവാഹന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശനിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്താകെ 1,58,922 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും.
സുപ്രീംകോടതി വിധി വന്ന 2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമങ്ങൾ ലംഘിച്ചതിനു പിടിക്കപ്പെട്ടവരുടെ ലൈസൻസുകളാണ് മൂന്നു മാസത്തേക്ക് റദ്ദാക്കുക. അതിനുശേഷം ലൈസൻസ് പുതുക്കി നൽകും. കഴിഞ്ഞ ദിവസം ഗതാഗത വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിേൻറതാണ് തീരുമാനം. സസ്പെൻഷൻ നടപടികൾക്കായി എല്ലാ ആർ.ടി.ഒ ഓഫിസുകളിലും പ്രത്യേക വിഭാഗം പ്രവർത്തനമാരംഭിക്കാനാണ് നിർദേശം. മോട്ടോർവാഹന വകുപ്പും പൊലീസും പിടികൂടിയ ഗതാഗതനിയമ ലംഘനങ്ങൾ ഒന്നിച്ചു പരിഗണിച്ചാകും നടപടി കൈക്കൊള്ളുക.
മദ്യപിച്ചു വാഹനമോടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, സിഗ്നൽ ലംഘിക്കുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങളെല്ലാം നടപടിയുടെ പരിധിയിൽ വരും. രാജ്യത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങൾ കർശനമാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. 2016 ഒക്ടോബറിലാണ് നിർദേശം പുറപ്പെടുവിച്ചതെങ്കിലും ചില ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതി നിർദേശം നടപ്പാക്കിയ സ്ഥലങ്ങളിൽ 20 ശതമാനം വരെ അപകടങ്ങളിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.