കോവിഡ് കാലത്ത് ലൈസന്‍സ് അപേക്ഷ: മോട്ടോര്‍ വാഹന വകുപ്പിെൻറ വിഡിയോ വൈറല്‍
text_fieldsതിരൂരങ്ങാടി: പതിനെട്ട് വയസ്സ് പൂര്‍ത്തിയായി ലൈസന്‍സിന് അപേക്ഷിക്കാന്‍ കാത്തിരുന്നവര്‍ക്ക് കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ വിവരങ്ങള്‍ നല്കുന്ന മോട്ടോര്‍ വാഹന വകുപ്പിെൻറ വിഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി. തിരൂരങ്ങാടി സബ് ആര്.ടി.ഒ ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രമോദ് ശങ്കറാണ് വിഡിയോ അവതരണത്തിന് പിന്നില്‍.
ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിൽപരം പേരാണ് വിഡിയോ കണ്ടത്. ലൈസന്‍സിനായുള്ള അപേക്ഷ മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കാതെ ഓണ്‍ലൈനില്‍ എങ്ങനെ സമര്‍പ്പിക്കാമെന്നതാണ് വിഡിയോയുടെ ഉള്ളടക്കം. മോട്ടോര്‍ വാഹന വകുപ്പിെൻറ parivahan.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കേണ്ട വിധവും ആവശ്യമായ രേഖകളെ കുറിച്ചുമാണ് വിഡിയോയിലൂടെ വിവരിക്കുന്നത്.
അപേക്ഷകളെ കുറിച്ച സംശയങ്ങള്‍ കമൻറ് ബോക്സ് വഴി നിരവധി പേരാണ് ഉന്നയിക്കുന്നത്. കോവിഡ് പ്രതിസന്ധികളില്‍ പുറത്തിറങ്ങാനാകാതെ കഴിയുന്ന പലര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിെൻറ പുതിയ വിഡിയോ പുത്തന്‍ അറിവും ആശ്വാസവുമാണ്.
ഡ്രൈവർമാർക്കും ബസ് സ്റ്റാൻഡുകളിലും മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായും നിരത്തുകളിൽ നടത്തിയ ബോധവത്കരണത്തിലൂടെ പ്രമോദ് ശങ്കറിെൻറ നേതൃത്വത്തിൽ തിരൂരങ്ങാടി മേഖലയിൽ അപകടങ്ങൾ കുറച്ച് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.