100 കോടി മുതൽമുടക്കുന്ന വ്യവസായങ്ങൾക്ക് ഒരാഴ്ചക്കകം ലൈസൻസ്
text_fieldsതിരുവനന്തപുരം: 100 കോടി രൂപ വരെ മുതൽമുടക്കുള്ള വ്യവസായങ്ങൾക്ക് ഏഴ് പ്രവൃത്തി ദിവസത്തിനകം ലൈസൻസ് അനുവദിക്കും. സംരംഭകര്‍ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി. ഇതിനായി നിയമഭേദഗതിക്ക് ഒാർഡിനൻസ് കൊണ്ടുവരും. കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ നിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണർക്ക് മന്ത്രിസഭായോഗം ശിപാർശ നൽകി.
നിലവിൽ 10 കോടി വരെ മുതൽമുടക്കുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ബന്ധപ്പെട്ട സൈറ്റിൽ വിശദാംശങ്ങൾ അപ്ലോഡ് ചെയ്താൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് പ്രകാരം അപ്പോൾ തന്നെ പ്രവർത്തനം ആരംഭിക്കാം.
കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് ഇപ്പോൾ 100 കോടി വരെ മുതൽമുടക്കുള്ളവർക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാനുള്ള വ്യവസ്ഥ കൊണ്ടുവരുന്നത്. വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം.
•കേരള സമുദ്ര മത്സ്യസമ്പത്തിെൻറ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്ര മത്സ്യനിയന്ത്രണ നിയമത്തില്‍ (1980) ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.
•ഫോക്ലോര് അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ധനവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നല്‍കും.
•സംസ്ഥാന വനിത വികസന കോര്‍പറേഷനിലെ 39 സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ധനവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നല്‍കും.
•കൊല്ലം മൺറോതുരുത്തിനടുത്ത് പെരുമണിൽ അഷ്ടമുടിക്കായലിന് കുറുകേ പുതിയ പാലം നിർമിക്കും. 42 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നവംബറിൽ നിർമാണം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.