സന്തോഷം, അഭിമാനകരം; ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റും –ശരത്ചന്ദ്
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍കരസേനയുടെ മുന്‍നിരയിലേക്കുയരുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്. ഈ നിയോഗം ഏറെ സന്തോഷകരവും അതിനെക്കാളുപരി അഭിമാനകരവുമാണ്. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റും. രാജ്യത്തിനുവേണ്ടി പോരാടുക എന്നതാണ് കര്‍മനിയോഗം. നിയുക്ത കരസേന ഉപമേധാവി ശരത്ചന്ദ് പറയുന്നു.
ജയ്പൂരിലെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനത്ത് നിന്ന് ‘മാധ്യമ’ത്തോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്‍െറ വാക്കുകളില്‍ ആത്മധൈര്യവും അഭിമാനവും സ്ഫുരിക്കുന്നു. കരസേന ഉപമേധാവി സ്ഥാനത്ത് ഇതിനുമുമ്പ് മലയാളികള്‍ എത്തിയിട്ടുണ്ടെങ്കിലും, അതിര്‍ത്തി കലുഷിതമായ സാഹചര്യത്തില്‍ ഒരുമലയാളി ഈ പദവിയിലത്തെുന്നത് ആദ്യമാണ്. കൊട്ടാരക്കര കുറുമ്പാലൂര്‍ ശാരദാമന്ദിരത്തില്‍ പ്രഭാകരന്‍ നായരുടെയും ശാരദാമ്മയുടെയും അഞ്ചുമക്കളില്‍ മൂത്തയാളായ ശരത്ചന്ദ് 21ാം വയസ്സില്‍ സെക്കന്‍ഡ് ലെഫ്റ്റനന്‍റായാണ് ഇന്ത്യന്‍ കരസേനയുടെ ഭാഗമായത്.
ഗര്‍വാള്‍ റൈഫിള്‍സിലായിരുന്നു ആദ്യനിയോഗം. തുടര്‍ന്ന് രാജ്യത്തിനഭിമാനകരമായ നിരവധി ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുനൈറ്റഡ് നേഷന്‍സിന്‍െറ സോമാലിയന്‍ മിഷന്‍, ശ്രീലങ്കയില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ ഇന്ത്യന്‍സേന നടത്തിയ ഓപറേഷന്‍ പവന്‍ എന്നിവയില്‍ സജീവ പങ്കാളിയായിരുന്നു.
കമാന്‍ഡോ വിങ് ഓഫ് ദി ഇന്‍ഫന്‍ററി സ്കൂള്‍ ഇന്‍സ്ട്രക്ടര്‍, കരസേന ആസ്ഥാനത്ത് കേണല്‍ മിലിട്ടറി സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന സൈനികനീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചതിന് ഉത്തം യുദ്ധ്സേവാ മെഡല്‍, കശ്മീര്‍ താഴ്വരയില്‍ നടത്തിയ വിജയകരമായ തന്ത്രപ്രധാനനീക്കങ്ങള്‍ മാനിച്ച് അതിവിശിഷ്ട് സേവാ മെഡല്‍, കരസേനാആസ്ഥാനത്തെ സേവനങ്ങള്‍ക്ക് വിശിഷ്ട് സേവാ മെഡല്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍സേന പരീക്ഷണങ്ങള്‍ നേരിട്ട സാഹചര്യങ്ങളില്‍ ശരത്ചന്ദ് നടത്തിയ ഇടപെടലുകളും മാര്‍ഗനിര്‍ദേശങ്ങളും ഭരണനേതൃത്വത്തിന്‍െറയും മേലധികാരികളുടെയും പ്രശംസക്കിടയാക്കിയിട്ടുണ്ട്.
2016 ഫെബ്രുവരി മുതല്‍ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡില്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയി ജോലിനോക്കുകയാണ് ശരത്ചന്ദ്. ബിന്ദു ശരത്ചന്ദ് ആണ് ഭാര്യ. അഭിലാഷ് ചന്ദ് (മേജര്‍-ഇന്ത്യന്‍ ആര്‍മി), അഭിജിത് ചന്ദ് (ലെഫ്റ്റനന്‍റ്-ഇന്ത്യന്‍ നേവി) എന്നിവരാണ് മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.