ലൈഫ് വീട് പ്രഖ്യാപനം: തനത് ഫണ്ടിൽനിന്ന് ചെലവിടാൻ നിർദേശം
text_fieldsതിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപന ചടങ്ങുകൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവിടാൻ നിർദേശിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പരിപാടികൾ. വസ്തു (കെട്ടിട) നികുതി, ലൈസൻസ് ഫീ, പെർമിറ്റ് ഫീ തുടങ്ങിയവ വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന തുകയാണ് തനത് വരുമാനമായി കണക്കാക്കുന്നത്.
കൊല്ലം ജില്ലയിലെ കൊറ്റങ്കരയിൽ നാലിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്‍റെ പരസ്യപ്രചാരണത്തിനും സംഘാടനത്തിനും കൊല്ലം ജില്ല പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും മുഖത്തല ബ്ലോക്ക് പഞ്ചായത്തും കൊറ്റങ്കര പഞ്ചായത്തും മൂന്നു ലക്ഷം വീതവും തനത് ഫണ്ടിൽനിന്ന് നൽകണം. ലൈഫ് മിഷന്റെ ഗ്രാമീണ മേഖലയിലെ ഫണ്ടിൽനിന്ന് മറ്റൊരു അഞ്ചു ലക്ഷം രൂപ പരിപാടിയുടെ സംഘാടക സമിതി കൺവീനറായ തദ്ദേശ വകുപ്പിന്റെ കൊല്ലം ജില്ല ജോയന്റ് ഡയറക്ടർക്ക് കൈമാറണം.
ഇതിനുപുറമെ, വിവിധ ജില്ലകളിലും തദ്ദേശ സ്ഥാപനതലങ്ങളിലും പരിപാടി സംഘടിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് 50,000 രൂപ വരെ തനത് ഫണ്ടിൽനിന്ന് ചെലവഴിക്കാനും അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.