മഹേഷ് വധം: 11 സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം
text_fieldsതലശ്ശേരി: ആർ.എസ്.എസ് പ്രവര്‍ത്തകനും ഒാേട്ടാറിക്ഷ ഡ്രൈവറുമായിരുന്ന ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷിനെ (32) കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകരായ 11 പ്രതികള്‍ക്കും ജീവപര്യന്തം. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് േകാടതി ജഡ്ജി ആർ.എൽ. ബൈജുവാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ചിറ്റാരിപ്പറമ്പ് ധനുഷാലയത്തിൽ പൊങ്ങോളി ധനേഷ് (36), ആർഷ നിവാസിൽ ഒണിയന്‍ ബാബു (40), നടുവിലെ കണ്ടി വാഴവളപ്പില്‍ രഞ്ജിത്ത് (40), പാറേമ്മൽവീട്ടിൽ കാരാട്ട് പുരുഷോത്തമൻ (52), ചിരുകണ്ടോത്ത് സുനേഷ് (32), വേട്ടാളി കോട്ടയിൽ കലശപറമ്പത്ത് ഹൗസിൽ നെല്ലിക്ക ഉത്തമൻ (40), നെല്ലിെൻറ കീഴിൽ ചെമ്മേരി പ്രകാശൻ (42), ചെറിയോളി പറമ്പിൽ മണോളി ഉമേഷ് (40), കുരുന്നൻപറമ്പിൽ നെല്ലിക്ക മുകേഷ് (32), കണ്ണൻകണ്ടി വീട്ടിൽ മണപ്പാട്ടി സൂരജ് (34), ഷിനി നിവാസിൽ വയലേരി ഷിജു (37) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇതിനുപുറമെ അന്യായമായി സ്ഫോടക വസ്തു കൈവശംവെച്ചതിനും സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും പത്തുവർഷം വീതവും അന്യായമായി സംഘം ചേർന്നതിന് ആറു മാസവും സംഘംചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് രണ്ടുവർഷവും ആയുധങ്ങളുമായി സംഘം ചേർന്ന കുറ്റത്തിന് മൂന്നുവർഷവും അന്യായമായി തടഞ്ഞുവെച്ചതിന് ഒരുമാസവും തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ശിക്ഷക്കൊപ്പം 50,000 രൂപവീതം പിഴയും കോടതി വിധിച്ചു. പിഴത്തുകയില്‍ മൂന്നുലക്ഷം രൂപ കൊല്ലപ്പെട്ട മഹേഷിെൻറ അവകാശികൾക്ക് നൽകണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം തടവ് കൂടി അനുഭവിക്കണം. 2008 മാര്‍ച്ച് ആറിന് വൈകീട്ട് ആറുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ചിറ്റാരിപ്പറമ്പ് ടൗണില്‍ പൊതുറോഡിൽവെച്ച് ബി.ജെ.പി പ്രവർത്തകനായ അനന്തേശ്വരത്ത് മഹേഷിനെ രാഷ്ട്രീയവിരോധം കാരണം സി.പി.എം പ്രവർത്തകരായ 11 പ്രതികളും സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 18 സാക്ഷികളെയാണ് പ്രോസിക്യൂഷന് ഭാഗം വിസ്തരിച്ചത്. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ ഒമ്പത് തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. ബിനീഷ, മഹേഷിെൻറ അമ്മയുടെ ആവശ്യപ്രകാരം കോടതി അനുവദിച്ച അഡ്വ. പി. പ്രേമരാജ് എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.