വീട്ടമ്മയെ വെട്ടിക്കൊന്നയാൾക്ക് ജീവപര്യന്തം; കൂറുമാറിയ മകനും മരുമകൾക്കും ഭർതൃസഹോദരനുമെതിരെ കേസെടുത്തു
text_fieldsആലപ്പുഴ: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. നീലംപേരൂർ ഒന്നാംവാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവെൻറ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് വിധി. കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിനാണ് (46) ജില്ല അഡീഷനൽ സെഷൻസ് കോടതി -മൂന്ന് ജഡ്ജ് പി.എൻ. സീത ശിക്ഷിച്ചത്.
ഒരുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവും വീട്ടിൽ അതിക്രമിച്ചുകയറിയതിന് ഒരുമാസംകൂടി അധിക കഠിനതടവും അനുഭവിക്കണം. കൂറുമാറിയ ബന്ധുക്കളായ മൂന്ന് സാക്ഷികൾക്കെതിരെ കോടതി സ്വമേധയ കേസെടുത്തു. സരസമ്മയുടെ മകൻ ഓമനക്കുട്ടൻ, ഇയാളുടെ ഭാര്യ അജിത, ഭർതൃസഹോദരൻ അനിയൻ എന്നിവർക്കെതിരെയാണ് കൂറുമാറി കോടതിെയ കബളിപ്പിച്ചതിനും കള്ളംപറഞ്ഞതിനും കേസെടുത്തത്.
2004 മേയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപ്കുമാർ അശ്ലീല ചുവയോടെ നിരന്തരം സംസാരിക്കുന്നത് സരസമ്മ എതിർത്തിരുന്നു. സംഭവദിവസം വീട്ടിലെത്തിയ പ്രദീപ്കുമാർ ഇത് ആവർത്തിച്ചു. ഇത് ചോദ്യംചെയ്തതിൽ പ്രകോപിതനായ പ്രദീപ് കൈയിൽ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സരസമ്മയുടെ കഴുത്തിലും കൈയിലും മുഖത്തും വെട്ടി പരിക്കേൽപിച്ചു. ഈസമയം വീട്ടിലുണ്ടായിരുന്ന മകൻ എതിർക്കാൻ ശ്രമിച്ചപ്പോൾ മകനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോൾ വീണ്ടും വെട്ടി.
തുടർന്ന് വെട്ടുകത്തി സരസമ്മയുടെ വീട്ടിൽ ഉപേക്ഷിച്ചശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ സരസമ്മയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചുെവന്നാണ് പ്രോസിക്യൂഷൻ കേസ്.
സരസമ്മയെ ആശുപത്രിയിലാക്കിയ മകെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാൽ, പൊലീസിന് മൊഴി നൽകിയ മകൻ കോടതിയിൽ എത്തിയപ്പോൾ കൂറുമാറി. ആരാണ് പ്രതിയെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. മരുമകളും ഭർതൃസഹോദരനും ഇക്കാര്യം ആവർത്തിച്ചു. തുടർന്നാണ് ഇവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.