ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ്: സഹോദരഭാര്യക്കും മകനും ജീവപര്യന്തം
text_fieldsകാസ ർകോട്: വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഗൃഹനാഥനെ കൊലപ്പെ ടുത്തിയ കേസിൽ പ്രതികളായ സഹോദരഭാര്യയെയും മകനെയും ജീവപര്യന്തം കഠിനതടവിനും 50,000 രൂപവീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. പാണത്തൂർ കല്ലപ്പള്ളി പാത്തിക്കരയിലെ മുദ്ദ പ്പ ഗൗഡയെ (53) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പാത്തിക്കരയിലെ പി.സി. ലളിത (52), മകൻ പി.സി. നിതിൻ (26) എന്നിവരെയാണ് ജില്ല അഡീഷനൽ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി ടി.കെ. നിർമല ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവനുഭവിക്കണം. പിഴത്തുകയിൽനിന്ന് 75,000 രൂപ കൊല്ലപ്പെട്ട മുദ്ദപ്പ ഗൗഡയുടെ കുടുംബാംഗങ്ങൾക്ക് നൽകണമെന്നും വിധിയിലുണ്ട്. 2011 മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. ലളിതയുടെ ഭർത്താവ് ചന്ദ്രശേഖര ഗൗഡയുടെ സഹോദരനാണ് മുദ്ദപ്പ ഗൗഡ. മുദ്ദപ്പ ഗൗഡയുടെ വീടിനടുത്തുള്ള കുളത്തിൽനിന്നായിരുന്നു പ്രതികളുടെ വീട്ടിലേക്ക് പൈപ്പുപയോഗിച്ച് വെള്ളം എടുത്തിരുന്നത്.
ഇത് മുദ്ദപ്പ ഗൗഡ തടസ്സപ്പെടുത്തിയതിലുള്ള വിരോധത്താൽ ലളിതയും നിതിനും ചേർന്ന് വാക്കത്തികൊണ്ടും പലകകൊണ്ടും അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്താനുപയോഗിച്ച വാക്കത്തി, പലക എന്നിവ കോടതി തെളിവായി സ്വീകരിച്ചു.
അന്നത്തെ വെള്ളരിക്കുണ്ട് സി.െഎ കെ.പി. സുരേഷ്ബാബുവിെൻറ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. കേസിൽ ആകെ 12 സാക്ഷികളെ വിസ്തരിച്ചു. കൊല്ലപ്പെട്ട മുദ്ദപ്പ ഗൗഡയുടെ മകൻ വിശ്വനാഥയാണ് പ്രധാന സാക്ഷി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ. ബാലകൃഷ്ണൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.