ൈലഫ് മിഷൻ: സി.ബി.ഐ അന്വേഷണം ഉയർത്തുന്ന ചോദ്യങ്ങൾ
text_fieldsലൈഫ് മിഷൻ സംബന്ധിച്ച് കുറെ നാളുകളായി പുറത്തുവന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളൊന്നും കേട്ടില്ലെന്നു നടിച്ച സംസ്ഥാന സർക്കാറിന് അഴിമതി ഏറെ നാൾ മൂടിവെക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. പിന്നാലെ സി.ബി.ഐയുടെ സമർഥ നീക്കമാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യലിലെത്തിയത്. 1988ലെ അഴിമതി തടയൽ നിയമമനുസരിച്ച് ഏതുതരം അന്വേഷണം നടത്തിയാലും ഒന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വിജിലൻസ് അന്വേഷണത്തിനു തയാറായത്. അഴിമതി തടയൽ നിയമമനുസരിച്ച് മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ള പൊതുസേവകർക്കെതിെര പ്രാഥമിക അന്വേഷണം നടത്താൻപോലും, നിയമനാധികാരികളുടെ മുൻകൂർ അംഗീകാരം വേണമെന്ന അഴിമതി തടയൽ നിയമം 17 എ വകുപ്പനുസരിച്ചുള്ള വ്യവസ്ഥ ആദ്യ കടമ്പയാണ്. പിന്നെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാനും കുറ്റപത്രം ബോധിപ്പിക്കാനുമുള്ള അനുമതിയൊക്കെ, രക്ഷാകവചങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
വിദേശ സ്രോതസ്സിൽനിന്ന് രാജ്യത്തെ ഏതെങ്കിലും നിയമ സാമാജികനോ ഉദ്യോഗസ്ഥനോ സ്ഥാനാർഥിയോ ഏതെങ്കിലും വിധ സാമ്പത്തിക സഹായം ആർജിക്കുന്നത് 2010ലെ വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് വിലക്കുള്ളതാണ്. അത് ലംഘിച്ച് വിദേശ സാമ്പത്തിക സഹായം കൈപ്പറ്റുന്നത് പ്രസ്തുത നിയമമനുസരിച്ച് അഞ്ചുവർഷം വരെ തടവും പിഴയും കൂടി വിധിക്കാവുന്ന കുറ്റമാണ്. ക്രിമിനൽ നടപടി സംഹിതയനുസരിച്ച് കുറ്റാന്വേഷണം സംബന്ധിച്ച് പൊലീസിന് എന്തെല്ലാം അധികാരമുണ്ടായിരുന്നാലും വിദേശ സംഭവന നിയന്ത്രണ നിയമം 43ാം വകുപ്പനുസരിച്ച് പ്രസ്തുത നിയമമനുസരിച്ച കുറ്റം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള കേന്ദ്ര സർക്കാറിനുള്ള പ്രത്യേകാധികാരമനുസരിച്ചാണ് ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച സി.ബി.ഐ നടപടി. 43ാം വകുപ്പനുസരിച്ച് കേന്ദ്ര ഏജൻസിക്ക് അന്വേഷണത്തിൽ പൊലീസിനുള്ള എല്ലാ അധികാരങ്ങളും ഉണ്ട്.
സാധാരണഗതിയിൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാൻ സി.ബി.ഐക്ക് അധികാരത്തിന് ഒന്നുകിൽ സംസ്ഥാന സർക്കാർ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് ആറാം വകുപ്പനുസരിച്ച് അനുമതി നൽകണം. അല്ലെങ്കിൽ ഭരണഘടന 32ാം അനുച്ഛേദമനുസരിച്ച് സുപ്രീംകോടതിയോ 226ാം അനുച്ഛേദമനുസരിച്ച് ഹൈകോടതികളോ ഉത്തരവിടണം. പോപ്പുലർ ഫിനാൻസ് കേസ്, ബാലഭാസ്കർ അപകടമരണം, ചിറ്റാറിലെ മത്തായിയുടെ മരണം എന്നീ കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നത് സംസ്ഥാന സർക്കാർ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് അനുസരിച്ച് അനുമതി നൽകിയാണ്. പേക്ഷ, പെരിയയിലെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ ഏറ്റെടുത്തത് സംസ്ഥാന സർക്കാറിെൻറ എതിർപ്പോടുകൂടി ഹൈകോടതി വിധിയെ തുടർന്നാണ്. മേൽ വിവരിച്ച രണ്ട് രീതിയിൽനിന്നും വ്യത്യസ്തമായി കേന്ദ്രനിയമം കേന്ദ്ര സർക്കാറിന് നൽകുന്ന പ്രത്യേകാധികാരമനുസരിച്ച് സി.ബി.ഐ നേരിട്ട് സംസ്ഥാനത്തെ കുറ്റകൃത്യം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നത് അത്യപൂർവ നടപടിയാണ്. അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം സംസ്ഥാന സർക്കാറിനേറ്റ കനത്ത പ്രഹരമാേയ കാണാനാകൂ.
പാവപ്പെട്ടവർക്ക് ഭവനം നിർമിക്കാൻ യു.എ.ഇയിലെ റെഡ് ക്രസൻറ് നൽകിയ 20 കോടി യിൽ സ്വർണക്കടത്ത് പ്രതി സ്വപ്നയും കൂട്ടാളികളും 3.2 കോടിയുടെ ആദ്യ ഗഡുവും അടുത്ത ഗഡുവിലെ 75 ലക്ഷവും തട്ടിയെന്ന് ബന്ധപ്പെട്ട പ്രതികൾ തന്നെ കുറ്റസമ്മതം നടത്തി. നാലര കോടി കമീഷൻ വാങ്ങിയെന്നും വാങ്ങിയവരുടെ വിവരങ്ങൾ നേരിട്ടറിയാമെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടി ചാനലിൽ തന്നെ വന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ ഉറക്കും നടിച്ച സംസ്ഥാന സർക്കാറിനെയാണ് സി.ബി.ഐയുടെ നാടകീയ നടപടി ഞെട്ടിച്ചിരിക്കുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ ഒപ്പിട്ടത് യൂനിടാകും യു.എ.ഇ കോൺസുലേറ്റുമാണെന്ന വിവരം പുറത്തുവന്നതോടെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിെൻറ ലംഘനത്തിന് സർക്കാർ കൈയൊപ്പ് എന്ന അവസ്ഥ വന്നു. യു.എ.ഇ കോൺസുലേറ്റിന് സ്വകാര്യ കമ്പനിയെ പരിചയപ്പെടുത്താൻ മുഖ്യമന്ത്രി ചെയർമാനും തദ്ദേശ മന്ത്രി വൈസ് ചെയർമാനുമായ ലൈഫ് മിഷെൻറ പങ്ക് വ്യക്തമാവുന്നതോടെ എത്ര രാഷ്ട്രീയ-ഭരണ-ഉദ്യോഗസ്ഥന്മാർ ഇൗ അഴിമിതിയിൽ ഉൾപ്പെട്ടുവെന്ന യാഥാർഥ്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ലൈഫ് മിഷനും റെഡ്ക്രസൻറും തമ്മിലുണ്ടാക്കിയ കരാറിൽ പറയാത്ത മറ്റൊരു ഉപകരാർ സർക്കാർ അറിയാതെയെന്ന് സി.ബി.ഐയുടെ മുമ്പിൽ പറഞ്ഞുനിൽക്കാൻ സർക്കാർ വിയർക്കേണ്ടിവരും. അന്വേഷണം സി.ബി.ഐ വ്യാപിപ്പിക്കുേമ്പാൾ നിയമത്തിെൻറ കുന്തമുന ആരിലൊക്കെ എത്തുമെന്ന് വരുംനാളുകളിൽ അറിയാനിരിക്കുന്നേയുള്ളൂ.
ലൈഫ് മിഷൻ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ ഭവനപദ്ധതി അട്ടിമറിക്കാനെന്നായിരുന്നു മുഖ്യമന്ത്രിയും മറ്റു ഭരണത്തിലെ ഉന്നതരും ആവർത്തിച്ചിരുന്നത്. അധികകാലം എല്ലാം മൂടിവെക്കാൻ സാധിക്കില്ലെന്ന് ബോധ്യമായപ്പോഴാണ് ധാരണപത്രത്തിെൻറ ചില ഭാഗങ്ങൾ പ്രതിപക്ഷ നേതാവിന് നൽകിയതും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും. മുഖ്യമന്ത്രി ചെയർമാനും മറ്റൊരു മന്ത്രി വൈസ് ചെയർമാനുമായ ലൈഫ് മിഷന് വിദേശ ഏജൻസിയിൽനിന്നുള്ള സാമ്പത്തിക സഹായത്തിൽനിന്നും സ്വപ്നക്ക് ലൈഫ് മിഷെൻറ ഉന്നതരാരും അറിയാതെ നാലരക്കോടി തട്ടിയെടുക്കാനാവുമോ? ഈ കമീഷൻ സ്വപ്നക്ക് ലഭിക്കാൻ ആരൊക്കെ ഒത്താശ ചെയ്തു? സ്വപ്നയിൽനിന്നും ആർക്കൊക്കെ കമീഷൻ വിഹിതം കിട്ടി? ഈ വക സംഗതികൾ സി.ബി.ഐ ആഴത്തിൽ അന്വേഷിക്കുേമ്പാൾ ആരെല്ലാം അകപ്പെടുമെന്നതൊക്കെയാണ് കേരളം കാതോർക്കുന്നത്.
(മുൻ ഡയറക്ടർ ജനറൽ
ഓഫ് പ്രോസിക്യൂഷൻ ആണ്
ലേഖകൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.