Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ മിഷനിൽ...

ലൈഫ്​ മിഷനിൽ സി.ബി.ഐക്ക്​ അന്വേഷണം തുടരാം -ഹൈകോടതി

text_fields
bookmark_border
High Court
cancel

കൊച്ചി: ​വടക്കാഞ്ചേരി ലൈഫ്​ മിഷൻ കേസിൽ സി.ബി.ഐക്ക്​ അന്വേഷണം തുടരാമെന്ന്​ ഹൈകോടതി. സംസ്​ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തോട്​ സഹകരിക്കണമെന്നും ഹൈകോടതി നിർദേശം നൽകി.

അതേസമയം വടക്കാഞ്ചേരി ​ൈലഫ്​ മിഷൻ പദ്ധതിക്കെതിരായ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാറി​െൻറ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. കേസ്​ അടുത്ത വ്യാഴാഴ്​ച പരിഗണിക്കും.

പ്രാഥമിക അന്വേഷണം നടത്താതെയാണ്​ സി.ബി.ഐ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തതെന്ന്​ ​സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ലൈഫ്​ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ എഫ്​.സി.ആർ.ഐ ചട്ടം ബാധകമാകില്ലെന്നും യുനി​ടെക്കും റെഡ്​ ക്രസൻറും തമ്മിലാണ്​ ഇടപാടെന്നും സർക്കാറിന്​ ബന്ധമില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഫ്ലാറ്റ്​ നിർമിക്കുന്നതിന്​ ആവശ്യമായ സ്​ഥലം കണ്ടെത്തി നൽകുക മാത്രമാണ്​ സർക്കാർ ചെയ്​തതെന്നും കോടതിയിൽ വ്യക്തമാക്കി. സർക്കാറിന്​ വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥനാണ്​ വിഡിയോ കോൺഫറൻസിങ്​ വഴി​ ഡൽഹിയിൽനിന്ന്​ ഹാജരായത്​.

നിയമോപദേശം ലഭിച്ചതി​െൻറ അടിസ്​ഥാനത്തിൽ ലൈഫ്​ മിഷൻ കേസിലെ സി.ബി.ഐ ​അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ കഴിഞ്ഞ ദിവസമാണ്​ സർക്കാർ ഹൈകോടതിയിൽ ഹരജി നൽകിയത്​. സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും നിയമവ്യവസ്​ഥയെ അപഹസിക്കുന്നതുമാണെന്നാണ്​ സർക്കാർ ഹരജിയിൽ പറയുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ്​ സി.ബി.ഐ അന്വേഷണം ആരംഭിച്ചതെന്നും പിന്നിൽ മറ്റു താൽപര്യങ്ങള​ുണ്ടെന്നും സർക്കാർ ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtLife MissionCBI Probe
Next Story