ലൈഫ് മിഷൻ: കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സി.ബി.െഎ
text_fieldsതിരുവനന്തപുരം: കോടതി രണ്ട് മാസം അന്വേഷണം തടഞ്ഞെങ്കിലും ലൈഫ്മിഷൻ ക്രമക്കേടുകളിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ അന്വേഷണം ഉൗർജിതമാക്കി സി.ബി.െഎ. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അന്വേഷണമാണ് തടഞ്ഞതെന്നും മറ്റ് അന്വേഷണങ്ങൾക്കൊന്നും തടസ്സമില്ലെന്നും സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. അന്വേഷണം തടഞ്ഞതിനാൽ തദ്ദേശവകുപ്പ്, ലൈഫ്മിഷൻ എന്നിവയിൽനിന്ന് രേഖകൾ ലഭിക്കാൻ തടസ്സമുണ്ട്.
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിൽ കമീഷൻ ഇടപാട് നടന്നെന്ന് തന്നെയാണ് സി.ബി.െഎ വിലയിരുത്തൽ. ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കിെല്ലന്ന് പറയാനാകില്ല. അത് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. കമീഷൻ ഇടപാടിൽ ഉന്നതർക്ക് പങ്കുണ്ട്. ആറ് കോടിയിലധികം കമീഷൻ ഇനത്തിൽ കൈമാറിയിട്ടുണ്ട്. ഇതിൽ ഒരു വിഹിതം ഉദ്യോഗസ്ഥതലത്തിലും പോയി. എം. ശിവശങ്കർ ഉൾപ്പെടെ സർക്കാർതലത്തിലെ ഉന്നതർ ഇടപാടിൽ ബന്ധപ്പെട്ടിട്ടുണ്ട്. അത് തെളിയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന സൂചനയും അവർ നൽകി. ഹാബിറ്റാറ്റ് ഉൾപ്പെടെയുള്ളവരിൽനിന്ന് സി.ബി.െഎ ഉടൻ വിവരങ്ങൾ ശേഖരിക്കും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിെൻറ ഭാഗമായാണ് യൂനിടാക് ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് വീണ്ടും മൊഴിയെടുത്തത്. കമീഷൻ ഉറപ്പിക്കുന്ന വിവരങ്ങൾ സന്തോഷിൽനിന്ന് ലഭിച്ചതായാണ് വിവരം. റെഡ്ക്രസൻറും യൂനിടാക്കും തമ്മിലുണ്ടാക്കിയ കരാർ അറിയില്ലെന്ന ലൈഫ്മിഷൻ വാദം ശരിയല്ലെന്നാണ് സി.ബി.െഎ നിഗമനം. സ്േറ്റ മാറിയാലുടൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഇടപാട് അറിയാവുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭിച്ചതായും ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കുകയാണെന്നും സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.