ലൈഫ്മിഷൻ: ശിവശങ്കറെ സി.ബി.െഎ ചോദ്യംചെയ്യും
text_fieldsതിരുവനന്തപുരം: ലൈഫ്മിഷൻ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ സി.ബി.െഎ ഉടൻ ചോദ്യംചെയ്യും. യു.എ.ഇ കോൺസുലേറ്റ് വഴി ഇൗത്തപ്പഴം വിതരണം ചെയ്തതിലും അദ്ദേഹത്തിന് കുരുക്കുമുറുകി. വടക്കാഞ്ചേരി ഭവനപദ്ധതിയിലേക്ക് യു.എ.ഇ റെഡ്ക്രസൻറിനെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ലൈഫ്മിഷൻ അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും സി.ബി.െഎ ചോദ്യംചെയ്യൽ. ശിവശങ്കറിെൻറ ഇടപെടലിലാണ് ഇൗത്തപ്പഴം വിതരണം ചെയ്തതെന്ന നിലയിലുള്ള മൊഴി കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്.
ഇൗത്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റും സംസ്ഥാന സർക്കാറും കത്തിടപാട് നടത്തിയിട്ടില്ലെന്ന് അന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ ഉൾപ്പെടെ മൊഴി നൽകിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിെൻറ വാക്കാലുള്ള നിർദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈത്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് മൊഴി. 17000 കിലോ ഈത്തപ്പഴം ഇറക്കുമതി ചെയ്തെങ്കിലും ഇത് മുഴുവൻ വിതരണം ചെയ്തിട്ടില്ലെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
ഈത്തപ്പഴം ആർക്കൊക്കെ വിതരണം ചെയ്തെന്ന് സെപ്റ്റംബർ 30ന് മുമ്പ് അറിയിക്കണമെന്ന് ഈ വകുപ്പുകൾക്ക് അന്വേഷണസംഘം നിർദേശം നൽകിയിരുന്നു. 17,000 കിലോ ഈത്തപ്പഴത്തിൽ ഒരുഭാഗം കോൺസുലേറ്റ് നേരിട്ടാണ് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിതരണം ചെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥാപനങ്ങളിലും സ്വകാര്യവ്യക്തികൾക്കും ഉദ്യോഗസ്ഥർക്കും വിതരണം ചെയ്തശേഷമാണ് സാമൂഹികനീതി വകുപ്പിലെ ചില സ്ഥാപനങ്ങളിൽ ഈത്തപ്പഴം നൽകിയത്.
ലൈഫ്മിഷൻ, ഇൗത്തപ്പഴം കേസുകളിൽ ശിവശങ്കറിെൻറ ഇടപെടൽ വ്യക്തമാകുന്ന മൊഴികളുടെ അടിസ്ഥാനത്തിൽ ഇരു ഏജൻസികളും അേദ്ദഹത്തെ ചോദ്യംചെയ്യാൻ സാധ്യത ഏറിയിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിൽ ബന്ധപ്പെട്ട് എൻ.െഎ.എ, ഇ.ഡി, കസ്റ്റംസ് എന്നീ ഏജൻസികൾ മണിക്കൂറുകൾ ശിവശങ്കറെ ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.