ലൈഫ്മിഷൻ: ചട്ടലംഘനം ആവർത്തിച്ച് കേന്ദ്രവും പരിശോധന പൂർത്തിയാക്കാതെ കേരളവും
text_fieldsതിരുവനന്തപുരം: ലൈഫ്മിഷൻ വിവാദം പുകയുേമ്പാഴും ചട്ടലംഘനം ആവർത്തിച്ച് കേന്ദ്രവും പരിശോധന പൂർത്തിയാക്കാതെ കേരളവും! യു.എ.ഇ റെഡ്ക്രസൻറ് സഹകരണത്തോടെ വടക്കാഞ്ചേരിയിൽ നടക്കുന്ന ഫ്ലാറ്റ് നിർമാണത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആവർത്തിക്കുകയാണ്. പതിവ് വാര്‍ത്തസമ്മേളനത്തില്‍ പല ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരാറുണ്ടെങ്കിലും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നതും തുടരുന്നു.
ലൈഫ്മിഷന്- റെഡ്ക്രസൻറ് ധാരണപത്രത്തിന് അനുമതിയില്ലെന്നും ചട്ടലംഘനമാണെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുന്നതല്ലാതെ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇതും കേന്ദ്രം രാഷ്ട്രീയ ആയുധമാക്കുന്നെന്ന് വേണം അനുമാനിക്കാൻ. ധാരണപത്രം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര അനുമതി ആവശ്യമായിരുന്നെന്നും കേരളം വാങ്ങിയില്ലെന്നും വിദേശകാര്യ മന്ത്രാലയവും ആവർത്തിക്കുന്നു. എന്നാൽ, ഇൗ വിഷയത്തിൽ തുടർ നടപടി എന്താണ് എന്ന് ചോദിച്ചാൽ ഉത്തരമില്ല.
വടക്കാഞ്ചേരിയിലെ കെട്ടിടനിർമാണത്തിൽ സർക്കാറിന് യാതൊരു ബാധ്യതയുമില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ വിശദീകരിക്കുേമ്പാഴും സർക്കാർ ഏജൻസിയായ ലൈഫ്മിഷെൻറ അനുമതിയോടുകൂടിയാണ് യു.എ.ഇ റെഡ്ക്രസൻറും യൂനിടാക് കമ്പനിയും കരാറുണ്ടാക്കിയതെന്ന് വ്യക്തം. റെഡ്ക്രസൻറുമായി ബന്ധപ്പെട്ട ധാരണപത്രത്തിെൻറ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 11ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കിയിട്ടും സർക്കാർ മറുപടി നൽകിയിട്ടില്ല.
ഇത് സംബന്ധിച്ച ചോദ്യത്തിന് അതൊക്കെ അതിേൻറതായ ഘട്ടത്തില്‍ വന്നുകൊള്ളും എന്നായിരുന്നു മുഖ്യമന്ത്രിയുെട മറുപടി. പ്രതിപക്ഷനേതാവ് വീണ്ടും കത്ത് നല്‍കിയതിനെക്കുറിച്ചും മറുപടി നല്കാന് സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ അവർ പരിശോധിക്കട്ടേയെന്ന് മാത്രമായിരുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒരാൾതന്നെ വീണ്ടും വീണ്ടും ചോദ്യം ചോദിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.