ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് പടിയിറങ്ങി; 'വേട്ടയാടുന്നെ'ന്ന് ഫേസ്ബുക്ക് കുറിപ്പ്
text_fieldsതിരുവനന്തപുരം: ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത തന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നെന്നും എന്തിനെന്ന് അറിയില്ലെന്നും വിവരിച്ച് ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിെൻറ വിടപറയൽ കുറിപ്പ്. ഒൗദ്യോഗികമായി വിരമിച്ചതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. താൻ ആഗ്രഹിച്ച തസ്തികയായിരുന്നു ലൈഫ് മിഷൻ സി.ഇ.ഒ എന്നും പ്രതീക്ഷകൾക്കപ്പുറത്തേക്ക് പദ്ധതിയെ വളർത്താനായെന്നും ജോസ് പറയുന്നു. എന്നാൽ, അവിടുന്നങ്ങോട്ട് തന്നെ പിടിച്ചുകുലുക്കിയ അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങളാണ് നടന്നത്.
റെഡ് ക്രസൻറ് എന്ന അന്താരാഷ്ട്ര സംഘടനയുമായി നടന്ന എം.ഒ.യു ഒപ്പിടലും അതിെൻറ മറവിൽ കുറച്ചുപേർ നടത്തിയ ഇടപാടുകളുമൊക്കെ ഇന്ന് കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണ്. ലൈഫ് മിഷൻ സി.ഇ.ഒ എന്ന നിലയിൽ അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും മാധ്യമങ്ങളുടെ ആക്രമണവും ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത മാനസിക സംഘർഷമുണ്ടാക്കി.
ആദ്യം ഒന്ന് പതറിയെങ്കിലും ഒരു തെറ്റും ചെയ്യാത്തതിനാൽ ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനശ്ശക്തി വീണ്ടെടുത്ത് പഴയ പോലെ മുന്നോട്ടുപോകുകയാണ് താനിപ്പോൾ. ഞാൻ എപ്പോഴും ആശ്രയിക്കുന്ന ക്രിസ്തുവടക്കം ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെടേണ്ടിവന്നവരെ ഒാർത്ത് സമാധാനിക്കുമെന്നും കുറിപ്പിൽ പറയുന്നു.
റെഡ്ക്രസൻറ് ധനസഹായത്തോടെയുള്ള വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ഒന്നാം പിണറായി സർക്കാറിെന വലിയ വിവാദങ്ങളിലെത്തിച്ച ഒന്നായിരുന്നു. പ്രതിപക്ഷത്തിെൻറ തുടർച്ചയായ ആരോപണവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും നടക്കുേമ്പാൾ യു.വി. ജോസായിരുന്നു ലൈഫ് മിഷൻ സി.ഇ.ഒ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.