ലൈഫ് മിഷൻ: മുഖ്യമന്ത്രിക്കെതിരെ വിജിലൻസിന് പരാതി
text_fieldsതൃശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് മിഷൻ ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാനായ മന്ത്രി എ.സി. മൊയ്തീനും ഉൾപ്പെടെയുള്ളവർക്കെതിരെ അനിൽ അക്കര എം.എൽ.എ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
വിദേശരാജ്യങ്ങളുമായി കരാറിലേര്പ്പെടുമ്പോഴും ലൈഫ് മിഷന് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോഴും പാലിക്കേണ്ട നിബന്ധനകൾ അട്ടിമറിച്ച് പൊതുപണം ഉപയോഗിച്ച് വിദേശയാത്ര നടത്തിയെന്നും കരാറിെൻറ അടിസ്ഥാനത്തില്‍ ലഭിച്ച പൊതുപണം തട്ടിയെടുത്തെന്നുമാണ് പരാതി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മിഷന് സി.ഇ.ഒ യു.വി. ജോസ്, യു.എ.ഇ കോണ്‍സുലേറ്റിലെ കോൺസൽ ജനറല്‍, അറ്റാഷെ, അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത്, യൂനിടാക്, സെയിന്‍ വെഞ്ചേഴ്സ് എന്നീ കമ്പനികളുടെ ഉടമസ്ഥര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ലൈഫ് മിഷന് സി.ഇ.ഒയെ സമ്മര്‍ദത്തിലാക്കിയാണ് ഫയലുകളില്‍ ഒപ്പുവെപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 409, 463, 468 വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമം 13(1) (c) (d) എന്നീ വകുപ്പുകള്‍ പ്രകാരവും കുറ്റകരമായ പ്രവൃത്തികളാണ് നടന്നതെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.