ലൈഫ് മിഷൻ: ഏതുതരം അന്വേഷണം വേണമെന്ന് പറയാൻ പ്രതികൾക്ക് അവകാശമില്ല –കേന്ദ്രം
text_fieldsകൊച്ചി: ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് സംബന്ധിച്ച് ഏതുതരം അന്വേഷണം വേണമെന്ന് പറയാൻ പ്രതികൾക്ക് അവകാശമില്ലെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സമഗ്ര അന്വേഷണം നടത്തണമെന്ന സംസ്ഥാന സർക്കാറിെൻറ കത്തിെൻറ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണം നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് തടസ്സപ്പെടുത്താനാണ് ഹരജിക്കാർ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.
കേസ് റദ്ദാക്കാൻ യൂനിടാക് എം.ഡി സന്തോഷ് ഇൗപ്പൻ നൽകിയ ഹരജിയിലാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. വിജിലൻസ് കേസെടുത്ത് വിഷയം അന്വേഷിക്കുന്നുണ്ടെന്നും വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം സി.ബി.ഐക്ക് കേസെടുക്കാൻ കഴിയില്ലെന്നുമുള്ള വാദത്തെ കേന്ദ്ര സർക്കാർ എതിർത്തു. വിദേശത്തുനിന്ന് സഹായം നേടാൻ കേന്ദ്ര സർക്കാറിെൻറയും റിസർവ് ബാങ്കിെൻറയും അനുമതി വേണം. ലൈഫ് മിഷൻ കേസിൽ ഇത് നേടിയിരുന്നില്ല. സ്വർണക്കടത്തുമായി ഇതിന് ബന്ധമുണ്ട്. പദ്ധതിക്കു വേണ്ടി സർക്കാർ ഭൂമി വാക്കാൽ കൈമാറിയെന്നാണ് ഇപ്പോൾ മനസ്സിലാകുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എന്നാൽ, ടെൻഡർ നടപടികളിലൂടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നും ബാങ്ക് മുഖേനയാണ് വിദേശത്തുനിന്ന് പണം സ്വീകരിച്ചതെന്നും സന്തോഷ് ഇൗപ്പൻ വാദിച്ചു. ജി.എസ്.ടി ഉൾപ്പെടെ നൽകിയാണ് പണം വാങ്ങിയത്. സർക്കാറിെൻറ ഭൂമിയിൽ സർക്കാർ പദ്ധതി പ്രകാരമാണ് കെട്ടിടം നിർമിച്ചു നൽകുന്നത്. ഇതിന് ഭൂമി കൈമാറിയിട്ടില്ലെന്നും സന്തോഷ് ഇൗപ്പൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.