ലൈഫ് മിഷൻ, നയതന്ത്ര ചട്ടലംഘനം; ഇടപെടാൻ കേന്ദ്രം
text_fieldsതിരുവനന്തപുരം: റെഡ് ക്രസൻറുമായി ബന്ധപ്പെട്ട ലൈഫ് മിഷന് പദ്ധതി, യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട നയതന്ത്ര ചട്ടലംഘനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം ഇടപെടുന്നു.
ഇതിെൻറ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ), എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ് തുടങ്ങിയവയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. വിശദ പരിശോധനക്ക് ശേഷം വിദേശ മന്ത്രാലയം സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടും.
യു.ഇ.എ കോൺസുലേറ്റുമായി ബന്ധെപ്പട്ട് സംസ്ഥാന സർക്കാറും മന്ത്രിമാരുൾപ്പെടെ ഉന്നതരും നടത്തിയ നയതന്ത്ര ചട്ടലംഘനങ്ങൾ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് നിര്മാണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. നയതന്ത്ര ബാഗേജിെൻറ മറവിൽ നടന്ന ഇറക്കുമതികൾ ഗൗരവതരമാണെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിൽനിന്ന് വ്യക്തത വരുത്താൻ കേന്ദ്രം ഉദ്ദേശിക്കുന്നത്. നയതന്ത്ര ചട്ടലംഘനങ്ങളുണ്ടായാൽ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഒരു രാജ്യത്തെ സംഘടനക്ക് മറ്റൊരു രാജ്യത്ത് സാമ്പത്തിക നിക്ഷേപം നടത്തുന്നതിനും സ്ഥലം കൈമാറുന്നതുൾപ്പെടെ കാര്യങ്ങളിലും കേന്ദ്ര സർക്കാറിെൻറ അനുമതി ആവശ്യമാണ്. എന്നാൽ, റെഡ്ക്രസൻറുമായി ലൈഫ് മിഷനുണ്ടാക്കിയ ധാരണപത്രത്തിൽ ഇവയൊന്നും പാലിച്ചില്ലെന്നാണ് വിലയിരുത്തൽ.
വിജിലൻസ് അേന്വഷണത്തിന് സാധ്യത
തിരുവനന്തപുരം: യു.എ.ഇ റെഡ് ക്രസൻറുമായി ബന്ധപ്പെട്ടുള്ള വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണ സാധ്യത. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലുൾപ്പെടെ ഇൗ ആവശ്യം ഉയർന്ന സാഹചര്യത്തിലാണിത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമോയെന്ന് സർക്കാർ തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭവനനിർമാണം വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇതുസംബന്ധിച്ച ഫയലുകൾ വിളിച്ചുവരുത്തിയിരുന്നു. വിവാദം സർക്കാറിെൻറ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.