ലൈഫ് മിഷൻ പദ്ധതിപ്പണം വകമാറ്റി; ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിേച്ചക്കുമെന്നും സി.ബി.െഎ
text_fieldsകൊച്ചി: ലൈഫ് മിഷൻ പദ്ധതി പണം കള്ളക്കടത്ത് കേസിലെ പ്രതികൾ ചേർന്ന് വകമാറ്റിയെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിേച്ചക്കുമെന്നും സി.ബി.ഐ.
സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കമുള്ളവർ ബിൽഡർമാരും സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി വകമാറ്റിയെന്ന സി.ബി.ഐ വാദം കോടതി ഇടക്കാല ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സത്യം പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും സി.ബി.ഐ വാദിച്ചു.
അതേസമയം, ലൈഫ് മിഷൻ കേസിലെ ഹരജികളിലെ തുടർവാദം ഇനി കോടതിമുറിയിൽ നേരിട്ട് നടക്കാൻ സാധ്യത തെളിഞ്ഞു. വിഡിയോ കോൺഫറൻസിങ് നടപടികൾക്ക് പകരം അഭിഭാഷകർ നേരിട്ട് ഹാജരായി വാദം നടത്തുന്ന വിധമാകും ഇനി കേസ് നടത്തിപ്പ്.
നേരിട്ട് കോടതി നടപടികളിലൂടെ വാദം കേൾക്കാൻ ആവശ്യമെങ്കിൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റാൻ കഴിഞ്ഞ ദിവസം കോടതി വാക്കാൽ നിർദേശിച്ചിരുന്നു. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഇതുവരെ വാദം നടത്തിയത്.
ലൈഫ് മിഷൻ കേസ് അടിയന്തരമായി പരിഗണിക്കേണ്ട സ്ഥിതിവിശേഷമുണ്ടെങ്കിൽ മറ്റേതെങ്കിലും ബെഞ്ച് മുമ്പാകെയാവും വരുക. ലൈഫ് മിഷൻ കേസ് റദ്ദാക്കണമെന്ന സി.ഇ.ഒ ഹരജി സർക്കാർ അഭിഭാഷകൻ മുഖേന നൽകിയതിനെതിരെ ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് നൽകിയ ഹരജിയും ഇതിനൊപ്പം പരിഗണിക്കാൻ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.