ലൈഫ് മിഷൻ അന്വേഷണം: സി.ബി.െഎക്ക് ഇനി നിർണായകം
text_fieldsകൊച്ചി: വിദേശ സഹായ നിയന്ത്രണ നിയമത്തിൽ ലൈഫ് മിഷനും യൂനിടാക്കും വരില്ലെന്ന ഹൈകോടതി പരാമർശം തുടർ അന്വേഷണ ഗതിയിലും നിർണായകമാകും.
വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നട്ടെല്ലാണ് ഇൗ നിരീക്ഷണത്തിലൂടെ ദുർബലമായത്. അതേസമയം, യൂനിടാക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലൈഫ് മിഷേൻറയോ സർക്കാർ ഉദ്യോഗസ്ഥരുേടയോ പങ്കാളിത്തം കണ്ടെത്താനായാൽ പിടിവള്ളിയുമാവും.
വിദേശസഹായ നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. വിദേശസഹായ നിയന്ത്രണ നിയമലംഘനമാണ് അന്വേഷണ അടിസ്ഥാനമായതും. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. യൂനിടാക്കിനെതിരെ മാത്രമല്ല, ലൈഫ് മിഷനെതിരെയും മറ്റ് കുറ്റങ്ങൾ കൂടി കണ്ടെത്തി ബോധിപ്പിക്കേണ്ട ബാധ്യതയാണ് സി.ബി.ഐക്കുള്ളത്. യൂനിടാക് നൽകിയ പണം ഏതെല്ലാം വഴിയിലൂടെ പോെയന്ന അന്വേഷണം മാത്രമാണ് ഇനി മുന്നിലുള്ളതെന്നിരിക്കെ അഴിമതിവിഷയത്തിലേക്ക് മാത്രമായി സി.ബി.ഐ അന്വേഷണവും ഒതുങ്ങും.
സർക്കാറിെൻറയും ലൈഫ് മിഷെൻറയും തുടക്കംമുതലുള്ള വാദങ്ങളാണ് ഉത്തരവിലൂടെ അംഗീകരിക്കപ്പെട്ടത്. പദ്ധതി ഏറ്റെടുത്ത റെഡ് ക്രെസൻറ് അതോറിറ്റി ജനറൽ സെക്രട്ടറിയും ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും തമ്മിലാണ് കരാർ ഒപ്പിട്ടതെങ്കിലും യൂനിടാക്കിനെ കണ്ടെത്തിയത് റെഡ് െക്രസൻറായിരുന്നെന്നാണ് സർക്കാർ വാദം.
റെഡ് ക്രസൻറാണ് കരാറുകാരനിലൂടെ നിർമാണം നടത്തുന്നത്. സർക്കാറിനോ ലൈഫ് മിഷനോ ബന്ധമില്ല. യൂനിടാക്കിനെയോ സെയിൻ വെഞ്ചേഴ്സിനെയോ സർക്കാർ ജോലികളൊന്നും ഏൽപിച്ചിട്ടില്ല. പണം നൽകിയതും സർക്കാറല്ല. െറഡ് ക്രെസൻറ് യൂനിടാക്കിന് നൽകിയ തുക സംബന്ധിച്ച് സർക്കാറിന് ഒരു ബാധ്യതയുമില്ലെന്നുമായിരുന്നു സർക്കാർ വാദം.
ലൈഫ് മിഷെൻറയും സി.ബി.ഐയുെടയും പരാതിക്കാരനായ അനിൽ അക്കര എം.എൽ.എയുടെയും വാദം കേട്ടാണ് ഇടക്കാല ഉത്തരവ്. അന്വേഷണഉത്തരവ് അപകീർത്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണെന്ന് സർക്കാർ വാദിച്ചിരുന്നു. ഇടക്കാല ഉത്തരവ് സർക്കാറിന് താൽക്കാലിക ആശ്വാസമാണ്. അതേ സമയം ലൈഫ് മിഷൻ കേസ് അന്വേഷണവും നിയമപോരാട്ടവും സി.ബി.ഐക്ക് കൂടുതൽ നിർണായകമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.