ലൈഫ്മിഷൻ: സി.ബി.െഎ അന്വേഷണത്തിന് സാധ്യതയേറി
text_fieldsതിരുവനന്തപുരം: യു.എ.ഇ റെഡ്ക്രസൻറ് സഹകരണത്തോടെ നടപ്പാക്കുന്ന വടക്കാഞ്ചേരിയിലെ ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സി.ബി.ഐ അന്വേഷണത്തിന് സാധ്യതയേറി.
ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ കേരളം ഇൗ വിഷയത്തിൽ പ്രോേട്ടാകോൾ ലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണത്തിന് അനുകൂല നിലപാടിലാണ് ഇൗ വകുപ്പുകളും
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ എൻ.െഎ.എ, എൻഫോഴ്സ്മെൻറ് ഏജൻസികളിൽനിന്ന് സി.ബി.ഐ ശേഖരിച്ചു തുടങ്ങി. 20 കോടി രൂപയുടെ പദ്ധതിയില്‍ ഒമ്പതു കോടിയുടെ അഴിമതി നടന്നതായി അനിൽ അക്കര എം.എൽ.എ സി.ബി.െഎ കൊച്ചി യൂനിറ്റ് എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.
ആ സാഹചര്യത്തിൽ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണു സാധ്യത. ലൈഫ് മിഷൻ അധ്യക്ഷനായ മുഖ്യമന്ത്രി, സഹഅധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സി.ഇ.ഒ, ഇപ്പോഴത്തെ സി.ഇ.ഒ, സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് നായർ, നിർമാണ കരാർ കമ്പനിയായ യുനിടാക് എം.ഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വിദേശസഹായം സ്വീകരിക്കൽ നിയമം ലംഘിച്ചതായാണ് പരാതിയിലെ ആക്ഷേപം. ആ സാഹചര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ സി.ബി.െഎക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുവാദം ആവശ്യവുമില്ല. കേസിൽ ഉദ്യോഗസ്ഥ പങ്കാളിത്തം തെളിഞ്ഞാൽ അവർക്കെതിരെ നടപടി സ്വീകരിക്കാൻ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ അനുമതി തേടിയാലും മതി.
ലൈഫ് പദ്ധതി അന്വേഷണം ഏറ്റെടുക്കുന്നതോടെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി.ബി.െഎ അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിൽതന്നെ സംസ്ഥാനത്ത് പ്രോേട്ടാകോൾ ലംഘനം നടന്നെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര സർക്കാറും സ്ഥിരീകരിച്ചിട്ടുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.