ലൈഫ് മിഷൻ: ക്രമക്കേടുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട റെഡ് ക്രസൻറ് ഇടപാട് സംബന്ധിച്ച എന്തങ്കിലും ക്രമക്കേട് നടന്നിട്ടുെണ്ടങ്കിൽ സുതാര്യമായ അന്വേഷണം നടത്തി ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയാരോപണത്തില്‍ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അഴിമതി നിരോധന നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്നാണ് വിജിലൻസ് ഡയറക്ടർ പരിശോധിക്കുക.
വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയത്തെ കുറിച്ചുള്ള ആരോപണം മൊത്തത്തിൽ ൈലഫ് പദ്ധതിക്കെതിരെ തിരിക്കാൻ ചിലർ ബോധപൂർവം ശ്രമം നടത്തുകയാണ്. ഇത് അംഗീകരിക്കാനാകില്ല. റെഡ് ക്രസൻറുമായി ബന്ധപ്പെട്ട് കരാർ കൊടുത്ത അഴിമതിയിൽ അന്വേഷണമുണ്ടാകിെല്ലന്ന് ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.