ലൈഫ് മിഷൻ ക്രമക്കേട്; സെക്രേട്ടറിയറ്റിന് മുകളിൽ സി.ബി.െഎ ചിറകുവിരിക്കുന്നു
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ സി.ബി.ഐ അന്വേഷണസംഘം വിപുലീകരിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട്് ഭരണ തലത്തിലെയും സെക്രേട്ടറിയറ്റിലെയും ഉന്നതർ, യു.എ.ഇ കോൺസുലേറ്റിലെ ഉന്നതർ എന്നിവരുടെ ഇടപെടലും തലസ്ഥാനത്തെ കോഫി ഷോപ് കേന്ദ്രീകരിച്ച് നടന്ന പണ ഇടപാടുകളും അന്വേഷിക്കാൻ തിരുവനന്തപുരം യൂനിറ്റിനെക്കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.
ഒരു ഡിവൈ.എസ്.പിയെയും ഇൻസ്പെക്ടറെയും കൂടി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തും. സെക്രേട്ടറിയറ്റിലെ ഫയലുകൾ, നിർമാണ അനുമതികൾ, കരാർ രേഖകൾ, മറ്റു ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ തിരുവനന്തപുരം യൂനിറ്റ് സഹായത്തോടെയാകും പരിശോധിക്കുക.
നിർമാണ കരാർ ഏറ്റെടുത്ത യൂനിടാക് ബിൽഡേഴ്സ് എം.ഡി സന്തോഷ് ഈപ്പനെ ഒന്നാംപ്രതിയും സഹോദരസ്ഥാപനമായ സാൻവെഞ്ചേഴ്സ് കമ്പനി രണ്ടാംപ്രതിയും ഇനിയും കണ്ടെത്താനുള്ളവരെ മൂന്നാംപ്രതിയുമാക്കിയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.