ലൈഫ് പദ്ധതി: സി.ബി.ഐയുടെ എഫ്.ഐ.ആർ റദ്ദാക്കാത്തത് സ്വാഗതാർഹം -അനിൽ അക്കര
text_fieldsവടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ് പദ്ധതി സി.ബി.ഐയുടെ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കാത്തത് സ്വാഗതാർഹമെന്ന് അനിൽ അക്കര എം.എൽ.എ. തന്റെ വാദം കോടതി മുഖവിലക്കെടുത്തെന്ന് ഇതോടെ വ്യക്തമായി. എഫ്.ഐ.ആർ റദ്ദാക്കുന്നത് ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരുമോ എന്ന കാര്യത്തിൽ വാദം തുടരുമെന്നാണ് കോടതി വ്യക്തമാക്കിയതെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു.
സാങ്കേതിക വിഷയം മാത്രമാണ് കോടതി ഇന്ന് പരിഗണിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർക്കുന്നതും അറസ്റ്റ് ചെയ്യുന്നതും മാത്രമാണ് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. എന്നാൽ, സി.ബി.ഐ അന്വേഷണം കോടതി സ്റ്റേ ചെയ്തിട്ടില്ല. നിയമ പോരാട്ടം തുടരുമെന്നും അനിൽ അക്കര പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടു മാസത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, യൂനിടാക്ക് ഉടമ സന്തോഷ് ഈപ്പനും സെൻറ് വെഞ്ചേഴ്സിനുമെതിരായ അന്വേഷണം തുടരാമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഫെ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഇ.ഒ യു.വി ജോസ് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ വിധി.
വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്.സി.ആർ.എ നിയമം ലംഘിച്ചെന്നു കാട്ടിയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. ഇൗ വാദം നിലനിൽക്കില്ലെന്ന് ലൈഫ് മിഷൻ കോടതിയെ അറിയിച്ചു. കേസിലേക്ക് ലൈഫ് മിഷനെ വലിച്ചിഴക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.