ലൈഫ് മിഷൻ പദ്ധതി: ഭൂമി ആർക്ക്, എങ്ങനെ ൈകമാറിയെന്ന് ഹൈകോടതി
text_fieldsകൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണത്തിന് സർക്കാർ ഭൂമി ആർക്ക് എങ്ങനെ ൈകമാറിയെന്ന് ഹൈകോടതി. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കരാർ ഉണ്ടോയെന്ന് ആരാഞ്ഞ ജസ്റ്റിസ് പി. സോമരാജൻ, നടപടികളിൽ ദുരൂഹതയുണ്ടെന്നും വാക്കാൽ നിരീക്ഷിച്ചു. ലൈഫ് മിഷനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരമുള്ള കേസിൽ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
യു.എ.ഇ കോൺസുലേറ്റുമായുള്ള ലൈഫ് മിഷെൻറ ധാരണപത്രത്തിെൻറ അടിസ്ഥാനത്തിൽ യൂനിടാക് എന്ന കരാർ കമ്പനിയാണ് കെട്ടിടം നിർമിക്കുന്നതെന്ന സർക്കാർവാദത്തെതുടർന്നാണ് ഒട്ടേറെ ചോദ്യങ്ങൾ കോടതി സർക്കാറിേനാട് ഉന്നയിച്ചത്. സർക്കാറും ലൈഫ് മിഷനുമായുള്ള കൂടിക്കാഴ്ചയെത്തുടർന്നല്ലേ ധാരണപത്രമുണ്ടാക്കിയതെന്നും സർക്കാറിെൻറ ഭാഗമായ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരല്ലേ ഇത് ചെയ്തതെന്നും കോടതി ആരാഞ്ഞു. യു.എ.ഇ കോൺസുലേറ്റുമായി ലൈഫ് മിഷനുണ്ടാക്കിയ ധാരണപത്രത്തിെൻറ പേരിൽ സർക്കാറിെൻറ ഭൂമി സ്വന്തം നിലക്ക് കൈമാറാൻ ലൈഫ് മിഷന് എങ്ങനെയാണ് കഴിയുക? ഭൂമി കൈമാറ്റ കരാർ എവിടെയെന്നും ധാരണപത്രത്തിെൻറ സാധുത പരിശോധിേക്കണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വീട് നിർമിക്കാൻ 2.17 ഏക്കർ സർക്കാർ ഭൂമി വിട്ടുകൊടുക്കുകയാണ് ചെയ്തതെന്ന് സർക്കാർ മറുപടി നൽകി. ഭൂമി കൈമാറ്റത്തിൽ ആരും പരാതിയുന്നയിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വിശദ സത്യവാങ്മൂലം നൽകാം. സർക്കാറോ ലൈഫ് മിഷനോ വിദേശസഹായം സ്വീകരിച്ചിട്ടില്ല. ആ നിലക്ക് വിദേശസഹായ നിയന്ത്രണ നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നും യൂനിടാക്കിനാണ് പണം ലഭിച്ചതെന്നും സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷൻ കെ.വി. വിശ്വനാഥൻ വാദിച്ചു. മുഖ്യമന്ത്രിയല്ലേ തുക ലഭിക്കാൻ ശ്രമം (കാൻവാസിങ്) നടത്തിയതെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. ഇത് സദുദ്ദേശ്യത്തോടെയാണെന്നും പ്രധാനമന്ത്രിയും സമാനരീതിയിൽ വിദേശത്തുനിന്ന് സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് തെറ്റുകാരനല്ല. അനാവശ്യമായി ക്രിമിനൽ കേസുകളിൽ ഐ.എ.എസ് ഉദ്യോഗസരെ കുടുക്കുന്നത് ശരിയല്ല. ഇവരുടെ കൈകൾ കെട്ടുന്നത് സർക്കാറിെൻറ വികസന പ്രവർത്തനങ്ങളെ ബാധിക്കും. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്തയുടൻ ഇ.ഡി അന്വേഷണവുമായി കുതിച്ചെത്തിയെന്നും കേന്ദ്ര ഏജൻസികൾ പരിധിവിടുന്നുവെന്നും സർക്കാറിനുവേണ്ടി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ സി.ഇ.ഒ ഇതുവരെ പ്രതിയല്ലെന്നിരിക്കെ കേസ് റദ്ദാക്കാൻ ഹരജി നൽകാൻ കഴിയില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. ധാരണപത്രം അധോലോക ഇടപാടാണ്.
വിദേശസഹായം വാങ്ങിയില്ലെന്ന സർക്കാറിെൻറ വാദം മഴക്കോട്ട് ധരിച്ച് കുളിക്കുന്നതിന് തുല്യമാണെന്നും സി.ബി.ഐ കുറ്റപ്പെടുത്തി. അന്വേഷണത്തിന് അനുവദിച്ച സ്റ്റേ നീട്ടിയ കോടതി കേസിലെ വാദം വീണ്ടും തിങ്കളാഴ്ച തുടരാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.