ലൈഫ് മിഷൻ പദ്ധതി: 'നടന്നത് ബുദ്ധിപരമായ തട്ടിപ്പ്'
text_fieldsകൊച്ചി: വടക്കാേഞ്ചരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങളെ 'ഉന്നത പശ്ചാത്തലമുള്ളവരുടെ ബുദ്ധിപരമായ തട്ടിപ്പ്' (ഹൈ പ്രൊഫൈൽ ഇൻറലക്ച്വൽ ഫ്രോഡ്) എന്നാണ് കോടതി വിശേഷിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പിൽ ഇടപെട്ടത്. ഇതിനു പിന്നിൽ സൂത്രധാരെൻറ പ്രവർത്തനമുണ്ടെന്നും ഉത്തരവിൽ പറയുന്നു.
വിദേശ ഏജൻസിയായ യു.എ.ഇ റെഡ് ക്രസൻറ് നൽകുന്ന സഹായം വിദേശ സഹായ നിയന്ത്രണ ചട്ടത്തിെൻറ പരിധിയിൽ വരുന്നതാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. വിദേശ സഹായം നൽകുന്ന കാര്യത്തിലാണ് സർക്കാറും റെഡ് ക്രസൻറും തമ്മിൽ ധാരണപത്രമുണ്ടായത്.
എന്നാൽ, കെട്ടിട നിർമാണത്തിെൻറ ഘട്ടത്തിൽ ഈ കക്ഷികളെ ഒഴിവാക്കി യു.എ.ഇ കോൺസൽ ജനറലും യൂനിടാക് ബിൽഡേഴ്സും സാൻവെഞ്ച്വേഴ്സുമായാണ് കരാറുണ്ടാക്കിയത്. ഫണ്ട് തന്നവരും സ്വീകരിക്കുന്നവരും കക്ഷിയല്ലാതെ ഇത്തരമൊരു കരാറുണ്ടായത് വിദേശ സഹായം ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മൂന്നാം കക്ഷിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇതിന് യു.എ.ഇ കോൺസുലേറ്റും കൂട്ടുനിന്നു.
പ്രതിക്കൂട്ടിൽ ഉദ്യോഗസ്ഥരെ നിർത്തുേമ്പാഴും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ അന്വേഷണം നടത്തുന്നതിനെ കോടതി എതിർക്കുന്നുണ്ട്. മന്ത്രിമാർ രാഷ്ട്രീയ ഭരണാധികാരികളും ബ്യൂറോക്രാറ്റുകൾ രാഷ്ട്രീയരഹിത ഭരണാധികാരികളുമാണെന്ന് ഉത്തരവിൽ പറയുന്നു.
നയപരമായ തീരുമാനമെടുത്തതുകൊണ്ട് മാത്രം അവർക്കെതിരെ ക്രിമിനൽ ബാധ്യത ചുമത്താനാവില്ല. നയപരമായ തീരുമാനമെടുക്കാൻ സഹായിക്കുന്നതിനൊപ്പം ഭരണഘടനപരമായി നിയമം പാലിച്ച് അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബാധ്യസ്ഥരാണ് ജനാധിപത്യ ഭരണക്രമത്തിലെ ഇരുമ്പ് ചട്ടക്കൂടായ സിവിൽ സർവിസ് വിഭാഗം.
നയരൂപവത്കരണ സമയത്തും നടപ്പാക്കൽ ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രത്യാഘാതങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ ഇവർ കൊണ്ടുവരേണ്ടതുണ്ട്. ഇൗ കേസിൽ ഇത്തരമൊരു നടപടിയുണ്ടായതായി കാണുന്നില്ല.
യു.എ.ഇ റെഡ് ക്രസൻറിൽനിന്ന് ലഭിച്ച ഫണ്ട് വകമാറ്റുന്നതിൽ ഐ.എ.എസ് ഓഫിസർമാർക്കും നിർണായക പങ്കുണ്ട്. ധാരണപത്രം തയാറാക്കിയ സമയത്ത് തന്നെ നടപടികളിൽ സംശയകരമായത് പലതും സംഭവിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.
സ്വപ്ന സുരേഷിെൻറ കൈയിലെ ഇടനിലക്കാരനെന്ന നിലയിലായിരുന്നു സന്തോഷ് ഈപ്പെൻറ പ്രവർത്തനമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.