ലൈഫ് മിഷൻ:പാർട്ടി തീരുമാനിച്ചു; ഒരു മാസശേഷം അന്വേഷണം
text_fieldsതിരുവനന്തപുരം: ആരോപണ ചുഴിയിൽപെട്ട ഭരണം തുടർച്ചയായ പ്രതിപക്ഷപ്രക്ഷോഭത്തിെൻറ ചൂട് അറിയെവ വിവാദങ്ങളിൽ ഒന്നിൽ നടപടിക്കും മറ്റൊന്ന് സ്വയം കൊഴിഞ്ഞുപോവാനും വഴിതുറന്ന് സർക്കാർ. രണ്ടുദിവസത്തെ സി.പി.എം സംസ്ഥാന നേതൃയോഗം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് സർക്കാറിെൻറ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണതീരുമാനം. സ്വർണക്കടത്ത് വിവാദെത്തക്കാൾ ഭരണമുഖത്ത് മങ്ങലേൽപിച്ചതായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷനിലെ കമീഷൻ ആരോപണം. സ്വർണക്കടത്ത് കേസ് പ്രതികൾ മിഷനിൽ കമീഷൻ പറ്റിയെന്നത് മുഴുവൻ സർക്കാർ പദ്ധതികളുടെയും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിന് സഹായകമായി.
ലൈഫ് മിഷനിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് എതിരെ വരെ ആക്ഷേപം വന്നപ്പോൾതന്നെ അന്വേഷണസാധ്യത പാർട്ടി നേതൃത്വത്തിൽ ചർച്ചയായിരുന്നു. അന്വേഷണ സാധ്യത പരിശോധിക്കണമെന്ന് ആഗസ്റ്റ് 21ലെ സംസ്ഥാന സെക്രേട്ടറിയറ്റും നിർദേശിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞിരുന്നു. പക്ഷേ, മുഖ്യമന്ത്രി അപ്പോഴും സമയമായില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. എൻഫോഴ്സ്മെൻറ് പരിശോധന കൂടി വന്നതോടെ സി.ബി.െഎ അന്വേഷണത്തിനുള്ള പ്രതിപക്ഷ മുറവിളിയും മുറുകി. ചില ആശങ്ക ഭരണപക്ഷത്തും വന്നു. ഇതാണ് ഒരു മാസശേഷം വിജിലൻസ് അന്വേഷണത്തിലേക്ക് എത്തിയത്. അതേസമയം വൈകിയ തീരുമാനം സി.ബി.െഎ അന്വേഷണത്തിന് മുമ്പ് തെളിവ് നശിപ്പിക്കാനെന്ന ആക്ഷേപത്തിനും വഴിമരുന്നിട്ടു. കോടതിയിൽ വിഷയം എത്തിയാൽ കേന്ദ്ര ഏജൻസി അന്വേഷണത്തിന് തടയിടാൻ വിജിലൻസ് അന്വേഷണം സഹായകമാവുമെന്നാണ് ഭരണപക്ഷ കണക്കുകൂട്ടൽ.
കോവിഡ് വിവരശേഖരണത്തിന് കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിെൻറ സേവനം കാലാവധി കഴിയുേമ്പാൾ അവസാനിപ്പിച്ചതിലും ഭരണമുന്നണിയിൽ ആശ്വാസം ഏറെയാണ്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.