ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.െഎ അന്വേഷണത്തിെനതിരെ സർക്കാറിൻെറ ഹരജി
text_fieldsകൊച്ചി: ലൈഫ് മിഷന് ഭവനപദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈകോടതിയിൽ ലൈഫ് മിഷെൻറ ഹരജി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയും ഇതിെൻറ അടിസ്ഥാനത്തിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസാണ് ഹരജി നൽകിയിരിക്കുന്നത്. ഫോറിന് കോൺട്രിബ്യൂഷന് റെഗുലേഷന് ആക്ടിലെ സെക്ഷൻ 43 പ്രകാരം ക്രമക്കേട് നടന്നോയെന്ന് പരിശോധിക്കാൻ ഏതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്താൻ മാത്രമാണ് കേന്ദ്ര സർക്കാറിന് അധികാരമുള്ളതെന്ന് ഹരജിയിൽ പറയുന്നു. അതല്ലാതെ സംസ്ഥാന സർക്കാർ സംവിധാനം മറികടന്ന് അന്വേഷണത്തിന് ഏെതങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തി ഉത്തരവിടാൻ അധികാരമില്ല. എഫ്.ഐ.ആർ നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാണ് ആവശ്യം.
അനിൽ അക്കരയുടെ പരാതി രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണ്. ലൈഫ് മിഷനെ അപകീർത്തിപ്പെടുത്തി സർക്കാറിെൻറ ഭവനനിർമാണ പദ്ധതിക്ക് തുരങ്കം വെക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതും. യൂനിടാക് എം.ഡി സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയും സെയിൻ വെഞ്ചേഴ്സിനെ രണ്ടാം പ്രതിയും ലൈഫ് മിഷനിലെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ജീവനക്കാരെ മൂന്നാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആർ. ലൈഫ് മിഷൻ സി.ഇ.ഒ എന്ന നിലയിൽ ഇത് തന്നെയും ബാധിക്കും. രേഖകൾ ഹാജരാക്കണമെന്ന് കാട്ടി സി.ബി.ഐ നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ വർഷം ആഗസ്റ്റ് 18 വരെ 2,24,322 വീടുകൾ ലൈഫ് മിഷന് കീഴിൽ കൈമാറി. 2019 ഒക്ടോബർ 28ലെ ഉത്തരവ് പ്രകാരം 36 ഹൗസിങ് പ്ലോട്ടുകൾ ഹൗസിങ് കോപ്ലക്സുകളുടെ നിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. വ്യാപക വിദേശസഹായമുണ്ടായതോടെ യു.എ.ഇയിലെ റെഡ് ക്രെസൻറ് അതോറിറ്റിയും പദ്ധതി ഏറ്റെടുക്കാൻ മുന്നോട്ട് വന്നു. ഇതിെൻറ തുടർച്ചയായി റെഡ് ക്രെസൻറ് ജനറൽ സെക്രട്ടറിയും ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും തമ്മിൽ കരാർ ഒപ്പിട്ടു.
യൂനിടാക്കിനെ നിർമാണ കരാറുകാരായി കണ്ടെത്തിയതും റെഡ് ക്രസൻറാണ്. സ്പോൺസർ എന്ന നിലയിൽ അവരാണ് ഭവനസമുച്ചയ നിർമാണം കരാറുകാരനിലൂടെ നടത്തുന്നത്. സംസ്ഥാന സർക്കാറിനോ ലൈഫ് മിഷനോ കരാറുകാരുമായി നിയമപരമായ ബന്ധമില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.