െഎ ഫോൺ ആർക്ക് നൽകി എന്നറിയില്ല; ചെന്നിത്തലക്കെതിരായ ആരോപണം തിരുത്തി സന്തോഷ് ഇൗപ്പൻ
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ വിവാദത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കായി ഐഫോണ്‍ വാങ്ങി നല്‍കിയെന്ന വാദം തിരുത്തി യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകള്‍ നല്‍കുകയായിരുന്നെന്നും അത് അവര്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കി.
പ്രതിപക്ഷ നേതാവ് നിയമ നടപടിക്കൊരുങ്ങിയതിന് പിന്നാലെയാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ കരാറുകാരൻ സന്തോഷ് ഈപ്പന്‍ തന്റെ മുന്‍ വാദത്തില്‍ നിന്ന് മലക്കം മറിഞ്ഞത്. സന്തോഷ് ഈപ്പനെതിരെ രമേശ് ചെന്നിത്തല തിങ്കളാഴ്ച വക്കീല്‍ നോട്ടീസ് അയച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ നിർമാണ കരാറുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷിന് അഞ്ച് െഎ ഫോണുകൾ നൽകിയെന്നും അതിലൊന്ന് പ്രതിപക്ഷ നേതാവിനാണ് നൽകിയതെന്നും സന്തോഷ് ഇൗപ്പൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, താൻ ആരുടെ കയ്യിൽ നിന്നും ഉപഹാരങ്ങൾ വാങ്ങിയിട്ടില്ലെന്നും ഫോൺ നൽകിയിട്ടുണ്ടെങ്കിൽ അതിെൻറ െഎ.എം.ഇ.െഎ നമ്പറുകൾ ശേഖരിച്ച് ആരാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഫോണുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും അതിനാകില്ലെന്നുമായിരുന്നു പൊലീസിെൻറ വിശദീകരണം.
സന്തോഷ് ഇൗപ്പൻ ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായി നൽകിയ പുതിയ മൊഴിയിലാണ് രമേശ് ചെന്നിത്തലക്കെതിരായ ആരോപണം സന്തോഷ് ഇൗപ്പൻ പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.