ലൈഫ് മിഷൻ ക്രമക്കേട്: സി.ബി.െഎ പട്ടികയിൽ മൂന്ന് മന്ത്രിമാരും
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ അന്വേഷണത്തിൽ ചോദ്യം ചെയ്യാൻ സി.ബി.െഎ തയാറാക്കുന്നവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും. നിലവിൽ അന്വേഷണം ഹൈകോടതി തടഞ്ഞിരിക്കുകയാണ്.
ദിവസങ്ങൾക്കുള്ളിൽ സ്റ്റേ മാറുമെന്നാണ് സി.ബി.െഎ കരുതുന്നത്. അപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. യു.എ.ഇ റെഡ് ക്രസൻറുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിട്ടപ്പോൾ സന്നിഹിതനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ മൊഴി രേഖപ്പെടുത്തുമോ എന്നതിൽ സി.ബി.െഎ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
സ്വർണക്കടത്തിൽ അറസ്റ്റിലായ എം. ശിവശങ്കറും സി.ബി.െഎയുടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിലുണ്ട്. റെഡ് ക്രസൻറിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവന്നതും ധാരണപത്രം ഉൾപ്പെടെ കാര്യങ്ങൾ വേഗത്തിലാക്കിയതും ശിവശങ്കറാണെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ നേരത്തേതന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ സി.ബി.െഎ നടപടികൾ സ്വീകരിച്ചിരുന്നു. അതിനിടെയാണ് സ്റ്റേ വന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് യൂനിടാക് പാരിതോഷികമായി നൽകിയ െഎ ഫോണുകളിലൊന്ന് ശിവശങ്കറിന് ലഭിച്ചെന്ന വിവരത്തിൽ അദ്ദേഹത്തിെൻറ മൊഴിയെടുക്കും.
ലൈഫ് മിഷൻ ക്രമക്കേടിൽ പരാതിക്കാരനായ അനിൽ അക്കര എം.എൽ.എ നൽകിയ മൊഴിയിൽ ഒരു മന്ത്രിക്ക് കമീഷൻ ലഭിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനുള്ള തെളിവുകളും അദ്ദേഹം സി.ബി.െഎക്ക് കൈമാറിയിരുന്നു. രണ്ട് മന്ത്രിമാർക്കുകൂടി ഇടപാടിൽ പങ്കുണ്ടെന്ന പരാതികളും സി.ബി.െഎക്ക് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.