ലൈഫ് മിഷൻ ക്രമക്കേട്: 'ബൂമറാങ്ങാ'യി വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: ലൈഫ്മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം പുരോഗമിക്കവെ അത് സർക്കാറിന് 'ബൂമറാങ്ങാ'കുകയാണ്. സി.ബി.െഎക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അഞ്ചാംപ്രതിയാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. കമീഷൻ ഇടപാട് നടന്നെന്ന് തന്നെയാണ് ഇതിലൂടെ വിജിലൻസ് ശരിെവക്കുന്നതും. വരും ദിവസങ്ങളിൽ എം. ശിവശങ്കർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്നും വിജിലൻസ് വൃത്തങ്ങൾ പറയുന്നു.
ആ സാഹചര്യത്തിൽ സർക്കാറിനെതിരായ ആയുധമാക്കി വിജിലൻസ് അന്വേഷണത്തെയും മാറ്റാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചുകഴിഞ്ഞു. അതിനുള്ള അവസരമായി വിജിലൻസ് അന്വേഷണം മാറുന്നെന്ന വസ്തുത ഒരുവശത്ത് തുടരുേമ്പാൾ ഇതിലൂടെ ലൈഫ്മിഷൻ സംബന്ധിച്ച സി.ബി.െഎ അന്വേഷണത്തിന് തടയിടാമെന്ന പ്രതീക്ഷ സർക്കാറിനുണ്ട്. നിലവിൽ ലൈഫ്മിഷൻ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം രണ്ട് മാസത്തേക്ക് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇൗ കേസിലെ സ്റ്റേ മാറ്റിക്കിട്ടാനായി സി.ബി.െഎ കോടതിയെ സമീപിക്കുേമ്പാൾ അതിന് തടയിടാൻ വിജിലൻസ് അന്വേഷണം കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ.
വിജിലൻസിെൻറ അന്വേഷണം ശരിയായ രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഉൾപ്പെടെ പ്രതിചേർത്തതിനാൽ സർക്കാറിന് ഒന്നും മറച്ചുെവക്കാനില്ലെന്നും വാദിച്ച് സി.ബി.െഎക്ക് തടയിടുകയായിരിക്കും സർക്കാർ ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ ഉൾപ്പെടെ പിടിച്ചെടുത്ത് സി.ബി.െഎക്ക് മുന്നേ പോകാൻ വിജിലൻസിന് കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.