ലൈഫ് മിഷൻ: ശിവശങ്കറും സ്വപ്നയും 30 കോടി തട്ടി
text_fieldsതൃശൂർ: ലൈഫ് മിഷൻ ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി അനിൽ അക്കര എം.എൽ.എ. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൂടുതൽ തെളിവുകൾ ലഭിച്ചതായും കണ്ടെത്തലുകൾ അട്ടിമറിക്കാനാണ് നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ ശ്രമമെന്നും എം.എൽ.എ ആരോപിച്ചു.
നഗര-ഗ്രാമീണ മേഖലകളിലെ പാർപ്പിട പദ്ധതിക്കായി സർക്കാർ വിഭാവനം െചയ്ത പദ്ധതി അട്ടിമറിക്കാനായി പ്രീ ഫാബ് ടെക്നോളജി കൊണ്ടുവന്നത് ശിവശങ്കറാണ്.
2019 ജൂലൈ 11നും അഞ്ചിനുമാണ് ഉത്തരവിറക്കിയത്. 500 കോടിയുടെ അനുമതിയും നൽകി. സി.പി.ഡബ്ല്യു.ഡിയുടെ സാങ്കേതിക അനുമതിയില്ലാതെ രണ്ട് കമ്പനികളെ മുന്നിൽക്കണ്ട് പ്രത്യേക ടെൻഡർ നടത്തിയത് യു.വി. ജോസിെൻറ മേൽനോട്ടത്തിലാണ്. ഇതിനായി സർക്കാർ ഉത്തരവ് ഭേദഗതി വേണമെന്നിരിക്കെ അതുണ്ടായില്ല.
ൈഹദരാബാദിലെ പെന്നാർ ഇൻഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇൻഡസ്ട്രീസ് എന്നിവക്കാണ് കരാർ ഉറപ്പിച്ചത്. ഇതിനായി കമ്പനികളിൽനിന്ന് 20 ശതമാനം കമീഷനാണ് ധാരണയായത്. 100 കോടി കമീഷനിൽ ആദ്യ ഗഡുവായി 30 കോടി വിദേശത്ത് ശിവശങ്കറിനും സ്വപ്നക്കും കൈമാറിയതായും ഇതിെൻറ തെളിവ് അന്വേഷണ ഏജൻസിയെ ഏൽപിച്ചെന്നും എം.എൽ.എ പറഞ്ഞു.
ആദിത്യ നാരായണ റാവു വന്നില്ല
കൊച്ചി: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാനിരുന്ന പെന്നാർ ഇൻഡസ്ട്രീസ് എം.ഡി ആദിത്യ നാരായണ റാവു ഹാജരായില്ല. കോവിഡ് പരിശോധനഫലം കാത്തിരിക്കുന്നതിനാൽ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസിന് ലൈഫ് മിഷൻ പദ്ധതിയുടെ കരാർ നൽകിയതിൽ ശിവശങ്കറിെൻറയും സ്വപ്നയുടേയും ഇടപെടലുണ്ടായെന്നും കമീഷൻ നേടാൻ ശ്രമമുണ്ടായെന്നുമാണ് ഇ.ഡി നിഗമനം. ശിവശങ്കറിെൻറ സാന്നിധ്യത്തിൽ ചോദ്യം ചെയ്ത് കൂടുതൽ വിവരം ശേഖരിക്കാനാണ് റാവുവിനെ വിളിപ്പിച്ചത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യാനിരുന്ന മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഹാജരായില്ല. ഇക്കാര്യം രവീന്ദ്രൻ വ്യാഴാഴ്ചതന്നെ അറിയിച്ചിരുന്നു. ശിവശങ്കർ നേതൃത്വം നൽകിയ ഇ-മൊബിലിറ്റി, കെ ഫോൺ, സ്മാർട്ട് സിറ്റി, ഡൗൺ ടൗൺ പദ്ധതികളിൽ അഴിമതി നടന്നതായി ഇ.ഡി സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.