Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ മിഷൻ; സി.ബി.ഐ...

ലൈഫ്​ മിഷൻ; സി.ബി.ഐ അന്വേഷണത്തിന്​ എതിരായ ഹരജിയിൽ സർക്കാറിന്​ വേണ്ടി ഹാജരാകുക സുപ്രീംകോടതി അഭിഭാഷകൻ

text_fields
bookmark_border
ലൈഫ്​ മിഷൻ; സി.ബി.ഐ അന്വേഷണത്തിന്​ എതിരായ ഹരജിയിൽ സർക്കാറിന്​ വേണ്ടി ഹാജരാകുക സുപ്രീംകോടതി അഭിഭാഷകൻ
cancel

കൊച്ചി: വടക്കാ​േഞ്ചരി ലൈഫ്​ മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജിയിൽ​ സർക്കാറിന്​ വേണ്ടി ഹാജരാകുക സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ. മുൻ എ.എസ്​.ജി കൂടിയായ ഇദ്ദേഹം ഡൽഹിയിൽനിന്ന്​ വിഡിയോ കോൺഫറൻസിങ്​ വഴിയാണ്​​ ഹാജരാകുക.

സി.ബി.​ഐ അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള സർക്കാരി​െൻറ ഹരജി വ്യാഴാഴ്​ച​ പരിഗണിക്കും. നിയമോപദേശം ലഭിച്ചതി​െൻറ അടിസ്​ഥാനത്തിൽ ലൈഫ്​ മിഷൻ കേസിലെ സി.ബി.ഐ ​അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യ​െപ്പട്ട്​ കഴിഞ്ഞ ദിവസമാണ്​ സർക്കാർ ഹൈകോടതിയിൽ ഹരജി നൽകിയത്​.

സി.ബി.ഐ അന്വേഷണം നിയമവിരുദ്ധവും നിയമവ്യവസ്​ഥയെ അപഹസിക്കുന്നതുമാണെന്ന്​​ സർക്കാർ ഹരജിയിൽ പറയുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ്​ സി.ബി.ഐ അന്വേഷണം ആരംഭിച്ചതെന്നും ഇതിനുപിന്നിൽ മറ്റു താൽപര്യങ്ങള​ുണ്ടെന്നും സർക്കാർ ഹരജിയിൽ പറയുന്നു.

പദ്ധതിയുമായി ബന്ധ​െപ്പട്ട്​ ലൈഫ്​ മിഷൻ സി.ഇ.ഒ യു.വി ​േജാസിനെ തിങ്കളാഴ്​ച സി.ബി.​െഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life Missioncbi probeKV Viswanathan
Next Story