ലൈഫ് മിഷന് പദ്ധതിയില്‍ സ്വപ്ന കമീഷനായി ആവശ്യപ്പെട്ടത് നാലുകോടി
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ഫ്ലാറ്റ് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത യൂനിടാക് എന്ന സ്ഥാപനത്തോട് സ്വപ്ന കമീഷനായി ആവശ്യപ്പെട്ടത് നാലുകോടി രൂപ. അതിനുപുറമെ പണം ഡോളറാക്കി മാറ്റിയതിലും ദുരൂഹത. ആര്‍ക്കൊക്കെ വേണ്ടിയാണ് സ്വപ്ന ഈ പണം ആവശ്യപ്പെട്ടതെന്നത് സംബന്ധിച്ചും എൻ.ഐ.എ അന്വേഷണം ആരംഭിച്ചു.
പദ്ധതിയുടെ പത്തുശതമാനം കമീഷൻ വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ 3.78 കോടി രൂപ ഇതിനകം നിര്‍മാണക്കമ്പനി കമീഷനായി നല്‍കിയിട്ടുണ്ടെന്ന വിവരമാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചത്. നിര്‍മാണക്കരാര്‍ ഏല്പിച്ചുനല്കിയതിന് ഒരുകോടിരൂപ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്നാ സുരേഷിെൻറ വെളിപ്പെടുത്തൽ. ഈ പണമാണ് ബാങ്ക് ലോക്കറില്‍നിന്ന് എന്‍.ഐ.എ പിടിച്ചെടുത്തതെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനപ്പുറത്തേക്ക് നീളുന്ന ബന്ധവും കമീഷന് ഇടപാടുമാണ് ലൈഫ് പദ്ധതിയില്‍ നടന്നിരിക്കുന്നതെന്നാണ് നാലുകോടി എന്ന കണക്കിലൂടെ പുറത്തുവരുന്നത്.
കൃത്യമായി ആദായനികുതി വകുപ്പിന് കണക്ക് നല്‍കുകയും ഓഡിറ്റ് നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് യൂനിടാക്. അതിനാല്‍, പണം കൈമാറ്റം അക്കൗണ്ടിലൂടെ മാത്രമേ നടത്താനാകൂവെന്ന് ഇവര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഇത്തരമൊരു ഇടപാടിനുള്ള ബുദ്ധിമുട്ട് സ്വപ്നയും അറിയിച്ചു. അതിനാല്‍, 3.78 കോടിയും പണമായി നല്‍കിയിട്ടില്ല. കുറച്ചുഭാഗം ദുബൈയില്‍ ദര്‍ഹം ആയി നല്കി. ഇത് കേരളത്തിലെ ഒരു ഉന്നതനുവേണ്ടിയാണന്ന സൂചന എന്‍.ഐ.എ പരിശോധിക്കുകയാണ്.
യു.എ.ഇ കോണ്‍സുലേറ്റിെൻറ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യബാങ്കിെല ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളര്‍ ശേഖരിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട്. സ്വകാര്യബാങ്കിെൻറ കരമന ശാഖയിലെ യു.എ.ഇ കോണ്‍സുലേറ്റിെൻറ അക്കൗണ്ടില്‍നിന്ന് യൂനിടാക്കിെൻറ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടി രൂപ ട്രാൻസ്ഫര്‍ ചെയ്തതിനുശേഷമാണ് ഡോളര്‍ വാങ്ങിപ്പിച്ചത്. കോണ്‍സുലേറ്റിെൻറ അക്കൗണ്ടിൽനിന്നാണ് തുക അയപ്പിച്ചത്.
തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരില്‍നിന്നാണ് ഡോളര്‍ വാങ്ങിപ്പിച്ചതെന്നും ഇതിന് തുല്യമായ തുക ഇന്ത്യന്‍ കറന്‍സിയായി യൂനിടാക് ഉന്നതന് തലസ്ഥാനത്തെ ഒരു ഹോട്ടലില്‍വെച്ച് കൈമാറിയെന്നും എന്‍.ഐ.എയോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥന് മൊഴിനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.