ലൈഫ് മിഷൻ: യു.വി. ജോസിനെയും ഇ.ഡി ചോദ്യംചെയ്തേക്കും
text_fieldsതിരുവനന്തപുരം: യു.എ.ഇ റെഡ്ക്രസൻറുമായി ബന്ധപ്പെട്ടും ഭവനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കുരുക്ക് മുറുകുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെ എൻഫോഴ്സ്മെൻറ് വിഭാഗം ചോദ്യംചെയ്തേക്കും. യു.എ.ഇ ക്രസൻറുമായി ബന്ധപ്പെട്ട ഭവന നിർമാണപദ്ധതിയിൽ എം. ശിവശങ്കറിെൻറ കൂടുതൽ ഇടപെടലുകൾ വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇേപ്പാൾ പുറത്തുവരുന്നത്.
ശിവശങ്കറിന് പുറമെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥരും ഇൗ ഇടപെടലിൽ പങ്കാളികളാണ്. ഇവർക്കുള്ള കമീഷനാണോ സ്വപ്ന ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരുകോടി രൂപയെന്ന സംശയവും ശക്തമാകുകയാണ്.
ഭവന നിർമാണ കരാറുകാരനായ യൂനിടാക്ക് ഉടമ സ്വപ്നയുടെയും കൂട്ടരുടെയും നിർദേശാനുസരണം എം. ശിവശങ്കറിനെ കണ്ടെന്ന കാര്യവും സംശയം ജനിപ്പിക്കുന്നതാണ്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായി ഇ.ഡി ശിവശങ്കറെ ഉടൻ ചോദ്യംചെയ്യും.
ഭവനനിർമാണവുമായി ബന്ധെപ്പട്ട് വ്യാപകമായി കമീഷൻ തട്ടിയെന്ന വിവരമാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ളത്. യു.എ.ഇ കോൺസൽ ജനറൽ, കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസറായിരുന്ന ഇൗജിപ്ഷ്യൻ പൗരൻ ഖാലിദ്, സ്വപ്ന എന്നിവർക്കൊക്കെ പദ്ധതിയുമായി ബന്ധപ്പെട്ട് കമീഷൻ നൽകിയെന്നാണ് യൂനിടാക്ക് ഉടമ സന്തോഷ് ഇൗപ്പൻ ഇ.ഡിക്ക് നൽകിയ മൊഴി.
ഇതിൽ വ്യക്തത വരുത്താനായി ഇയാളെ വീണ്ടും ഇ.ഡി ചോദ്യംചെയ്യും. സ്വർണക്കടത്ത് പ്രതികൾക്കുവേണ്ടി ഫ്ലാറ്റ് ഉൾപ്പെടെ ലഭ്യമാക്കുകയും അവരുടെ വീടുകളിലും അവർ നടത്തിയ പാർട്ടികളിലും സന്ദർശനം നടത്തുകയും ചെയ്ത ശിവശങ്കർ, സർക്കാർ പദ്ധതിയെ മറയാക്കി വലിയൊരു തട്ടിപ്പിനും കൂട്ടുനിന്നെന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. ഇത് അദ്ദേഹത്തിന് കൂടുതൽ തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.