'ലൈഫി'ലെ അന്വേഷണം സമ്മർദങ്ങൾക്കൊടുവിൽ
text_fieldsതിരുവനന്തപുരം: ലൈഫ് മിഷന് വിവാദങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ച സർക്കാർ ഒടുവിൽ വിജിലൻസ് അന്വേഷണത്തിന് തയാറായെങ്കിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിക്കൂട്ടിലാക്കുന്ന െഎ.ടി വകുപ്പിലെ വഴിവിട്ട നിയമനങ്ങൾ സംബന്ധിച്ച അന്വേഷണ ആവശ്യം എങ്ങുമെത്തിയില്ല. റെഡ് ക്രസൻറുമായി ബന്ധപ്പെട്ട വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറും രംഗത്തെത്തിയിരുന്നു.
കേന്ദ്ര ഏജൻസി അന്വേഷണം വന്നേക്കാവുന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
ലൈഫ് വിവാദം ചര്‍ച്ച ചെയ്ത സി.പി.എം സംസ്ഥാന സെക്രേട്ടറിയേറ്റിനു ശേഷം ആവശ്യമെങ്കിൽ വിജിലന്‍സ് അന്വേഷണത്തിലേക്ക് പോകണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. കഴിഞ്ഞ 24ന് നടന്ന നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ച മറുപടിയിൽ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എല്ലാ വിവരങ്ങളും പുറത്തുവരട്ടെ, അന്വേഷിക്കാമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കേന്ദ്ര വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ പദ്ധതിയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. സി.ബി.െഎ അന്വേഷണമാവശ്യപ്പെട്ട് കേരളത്തിൽനിന്ന് പരാതികളും പോയിരുന്നു.
എന്നാൽ, െഎ.ടി വകുപ്പിൽ നാലു വർഷത്തിൽ നടന്ന നിയമനങ്ങളിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് നിരവധി പരാതികൾ ഉയർന്നെങ്കിലും സർക്കാർ അനങ്ങിയിട്ടില്ല. ശിവശങ്കർ െഎ.ടി സെക്രട്ടറിയായിരിക്കെ, നിരവധിപേരെ വളഞ്ഞവഴിയിലൂടെ നിയമിച്ചെന്നും നിരവധി കൺസൾട്ടൻസികളെ നിയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം.
െഎ.ടി വകുപ്പിലെ നിയമനങ്ങൾ അന്വേഷിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നുതവണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. എല്ലാം ശരിയായ വഴിക്കാണ് നടന്നതെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകുന്നത്.
അന്വേഷണമാകാമെന്ന നിയമോപദേശം വിജിലൻസ് സമർപ്പിച്ചെങ്കിലും വെളിച്ചം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.