ലൈഫ് മിഷൻ; സി.ബി.െഎയോട് മുട്ടാനുറച്ച് വിജിലൻസ്, പിടിച്ചെടുത്ത േരഖകൾ കൈമാറില്ല
text_fieldsതിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകൾ സി.ബി.ഐക്ക് കൈമാറേണ്ടെന്ന് വിജിലൻസ് തീരുമാനം. പിടിച്ചെടുത്ത ഫയലുകൾ അന്വേഷണസംഘം തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചു. രേഖകൾ കോടതി നിർദേശമില്ലാതെ നൽകേണ്ടതില്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിച്ച് സി.ബി.െഎ ഫയലുകൾ സ്വന്തമാക്കെട്ടയെന്നുമാണ് വിജിലൻസിെൻറ തീരുമാനം. ഇതോടെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സി.ബി.െഎയും വിജിലൻസും കൊമ്പുകോർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.
യു.എ.ഇ റെഡ് ക്രസൻറുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളിൽ കമീഷൻ പറ്റി എന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണം വരുമെന്ന് മനസ്സിലാക്കിയ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സി.ബി.െഎ എത്തും മുമ്പ് ലൈഫ് മിഷൻ ആസ്ഥാനം, തദ്ദേശസ്വയംഭരണ വകുപ്പ്, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലെത്തിയ വിജിലൻസ് സംഘം നിർണായക ഫയലുകൾ കരസ്ഥമാക്കി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട നിയമോപദേശം ഉൾപ്പെടെ നാല് പ്രധാന ഫയലുകളാണ് സെക്രേട്ടറിയറ്റിൽനിന്ന് വിജിലൻസ് പിടിച്ചെടുത്തത്.
ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ കഴമ്പുെണ്ടങ്കിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനായിരുന്നു വിജിലൻസിനോട് സർക്കാർ നിർദേശിച്ചിരുന്നത്. അതിെൻറ ഭാഗമായാണ് കരാറുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചത്. നിർമാണകമ്പനി ഉടമയെ ഉൾപ്പെടെ ചോദ്യം ചെയ്ത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും ശ്രമമുണ്ടായി. തങ്ങളുടെ പക്കലുള്ള രേഖകൾ കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടതുകൊണ്ട് മാത്രം വിട്ടുനൽകില്ലെന്നാണ് വിജിലൻസ് നിലപാട്. രേഖകൾ അന്വേഷണസംഘത്തിന് നൽകാൻ കോടതി നിർദേശിച്ചാൽ പരിഗണിക്കാമെന്നാണ് അവരുടെ പക്ഷം.
അടിസ്ഥാനരേഖകളില്ലാതെ എങ്ങനെ സി.ബി.ഐ അന്വേഷണം മുന്നോട്ടുപോകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.