Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2024 4:47 PM IST Updated On
date_range 20 Oct 2024 5:05 PM ISTലൈഫ് പദ്ധതി: ആദിവാസികൾക്ക് അനുവദിച്ചതിൽ പണിതീരാത്തത് 8743 വീടുകൾ
text_fieldsbookmark_border
കോഴിക്കോട് : ലൈഫ് പദ്ധതിയിൽ സർക്കാർ ആദിവാസികൾക്ക് അനുവദിച്ചതിൽ പണിതീരാത്തത് 8743 വീടുകൾ. പട്ടികവർഗ വിഭാഗത്തിന് ആകെ 51446 വീടുകളാണ് അനുവദിച്ചത്. അതിൽ 42703 വീടുകളുടെ നിർമാണം പൂർത്തീകരിച്ചുവെന്നാണ് മന്ത്രി ഒ.ആർ കേളു നിയമസഭയെ രേഖാമൂലം അറിയിച്ചത്.
ലൈഫ് പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിന് 2019-20 മുതൽ 2024-25 വരെ 802 കോടി രൂപ ബജറ്റിൽ വകയിരുത്തി. 509 കോടി രൂപ അനുവദിച്ചു. 2024-25 സാമ്പത്തികവർഷം 28 കോടി രൂപ ലൈഫ് മിഷന് അനുമതി നൽകിയിരുന്നുവെങ്കിലും ആവശ്യപ്പെട്ട വിവരങ്ങൾ മിഷൻ നൽകിയിട്ടില്ല. അതിനാൽ തുക കൈമാറിയിട്ടില്ലെന്നും ഒ.ആർ. കേളു നിയമസഭയിൽ മഞ്ഞളാംകുഴി അലിക്ക് രേഖാമൂലം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story