ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം
text_fieldsകൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. പനമരം നീർവാരം ഈരാളി കോളനിയിലെ സുരേഷിനെയാണ് (34) കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള കൽപറ്റ പ്രത്യേക കോടതി (ഫാസ്റ്റ് ട്രാക്ക് കോടതി) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും വിക്ടിം കോംപൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം നൽകാനും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് കോടതി ഉത്തരവിട്ടു. 2019ലാണ് കേസിനാസ്പദമായ സംഭവം. പനമരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന രാംകുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
േപ്രാസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ യു.കെ. പ്രിയ ഹാജരായി. ജില്ലയിൽ അടുത്തിടെ ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ ശിക്ഷാവിധിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.