ശരീരം ലോക്ക്, പേക്ഷ ഡൗൺ അല്ല ആൻറണിയുടെ മനസ്സ്
text_fieldsആലപ്പുഴ: കോവിഡും രോഗവും ജീവിതത്തിൽ ഉണ്ടാക്കിയ കീറലുകളെ തുന്നിയെടുക്കുകയാണ് എൻ.ടി. ആൻറണി. അരക്കുകീഴെ പൂർണ സ്വാധീനമിെല്ലങ്കിലും ലോക്ഡൗണിൽ ആരും തയ്ക്കാൻ എത്തുന്നിെല്ലങ്കിലും 40 വർഷമായി തുടരുന്ന ജോലിയിൽ ആൻറണി വ്യാപൃതനാണ്.
പൊലീസ് യൂനിഫോം തയ്യലിൽ പേരെടുത്തിരുന്ന ആൻറണി 2017ൽ കലക്ടറേറ്റിന് സമീപം റോഡിൽ വീണ് നെട്ടല്ലിന് തകരാറ് സംഭവിക്കുകയായിരുന്നു. തുടർന്ന് ഇരു കാലും തളർന്നു. ആറുമാസത്തോളം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഫിസിയോതെറപ്പി ചികിത്സക്കും ശേഷം രണ്ടുവർഷം കഴിഞ്ഞാണ് ആൻറണി കടയിൽ എത്തിയത്. ഇപ്പോഴും എഴുന്നേറ്റ് നിന്നാൽ മിനിറ്റുകൾക്കകം ഇരിക്കേണ്ട അവസ്ഥയിലാണ്.
ചികിത്സക്കും മറ്റുമായി ലക്ഷങ്ങൾ ചെലവായി. വിദേശത്ത് േജാലിയുള്ള രണ്ട് മക്കളാണ് ചികിത്സ െചലവുകൾ നോക്കിയത്. കോവിഡ് പശ്ചാത്തലത്തിൽ ബഹ്റൈനിലും ഖത്തറിലും ഉള്ള മക്കളുടെ േജാലി പ്രതിസന്ധിയിലായി. കലക്ടറേറ്റ് ജങ്ഷനിലെ ന്യൂ വോൾഗാ ടെയിലേഴ്സിൽ കുറച്ച് നാൾ മുമ്പ് മൂന്ന് ജോലിക്കാരുണ്ടായിരുന്നു. ആൻറണി തുണിവെട്ടി നൽകും അവർ തയ്ക്കും. ലോക്ഡൗണിൽ സ്കൂളുകൾ അടച്ചതും വിവാഹങ്ങൾ അടക്കം മറ്റ് പരിപാടികൾ നിർത്തിയതും തയ്യലിന് ആവശ്യക്കാരില്ലാതെയായി. അതിനാൽ ജോലിക്കാരെ തൽക്കാലം പറഞ്ഞുവിട്ട് മാസ്ക് നിർമാണവും ഇപ്പോൾ ലഭിക്കുന്ന തയ്യലുകളും ആൻറണി ഒറ്റക്ക് ചെയ്യുകയാണ്.
ഓേട്ടാക്കാരൻ കടയിൽ കയറാനും മറ്റും സഹായിക്കും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒാേട്ടാ കൂലിതന്നെ ദിവസേന 140 രൂപ വേണം. കട വാടകയും കറൻറ് ബില്ലും മരുന്നും ഒക്കെയാകുേമ്പാൾ തയ്യലിൽനിന്ന് കിട്ടുന്നത് ഒന്നിനും തികയിെല്ലന്ന് അദ്ദേഹം പറയുന്നു. മുമ്പ് ഉച്ചക്ക് ഉണുകഴിക്കാൻ വീട്ടിൽ പോവുമായിരുന്നു. ഇപ്പോൾ വഴിച്ചേരി നടുവിലപറമ്പിൽ വീട്ടിൽനിന്ന് കടയിലേക്ക് വരുേമ്പാൾ ഭാര്യ വത്സമ്മ േചാറുപൊതിഞ്ഞു നൽകും. ലോക്ഡൗൺ ചെലവുചുരുക്കലിെൻറ ഭാഗമായി ഇൗ ചെറിയമാറ്റം ആൻറണി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.